ഒന്നാം വർഷ ബിരുദ പ്രവേശനം: സേ പരീക്ഷ വിജയിച്ചവർക്ക് അപേക്ഷിക്കാം
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആന്‍ഡ് സയൻസ് കോളേജുകളിൽ (ഗവ., എയ്ഡഡ്, സ്വാശ്രയ, യുഐടി, ഐഎച്ച്ആർഡി) ഒന്നാം വർഷ ബിരുദ പ്രവേശനത്തിന് 2019ലെ സേ പരീക്ഷ വിജയിച്ചവർക്ക് ഒമ്പതിന് അഞ്ചു വരെ ഓണ്‍ലൈൻ വഴി രജിസ്റ്റർ ചെയ്യാം.
ഒന്നാം വർഷ ബിരുദാനന്തരബിരുദ പ്രവേശനം
ഒന്നാം വർഷ പിജി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഏഴു വരെ ദീർഘിപ്പിച്ചു. നിലവിൽ പ്രവേശനം ലഭിച്ച വിദ്യാർഥികൾ തങ്ങൾക്ക് ലഭിച്ച അലോട്ട്മെന്റിൽ തൃപ്തരാണെങ്കിൽ അവരുടെ ഹയർ ഓപ്ഷനുകൾ മേൽപറഞ്ഞ തീയതിക്ക് മുൻപായി നീക്കം ചെയ്യണം.
പ്രാക്ടിക്കൽ
ജൂണിൽ നടന്ന ഒന്നും രണ്ടും മൂന്നും വർഷ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (ത്രീമെയിൻ) സപ്ലിമെന്ററി പരീക്ഷയുടെ പ്രാക്ടിക്കൽ/വൈവ പരീക്ഷകൾ 17 രാവിലെ 9.30 മുതൽ പാളയത്തുളള വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിൽ നടത്തും.
പരീക്ഷാകേന്ദ്രം
22 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിഎഡ് ഡിഗ്രി (മേഴ്സിചാൻസ് 2004, 2013 സ്കീം) പരീക്ഷകൾ തൈക്കാട് ഗവ.കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ , കായംകുളം കെയുസിടിഇ എന്നീ പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും.
ടൈംടേബിൾ
22 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിഎഡ് ഡിഗ്രി (മേഴ്സിചാൻസ് 2004, 2013 സ്കീം) പരീക്ഷകളുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
10 ന് നടത്താനിരുന്ന പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎഎൽഎൽബി/ബികോം.എൽഎൽബി/ബിബിഎഎൽഎൽബി പരീക്ഷ 15 ലേയ്ക്ക് പുന:ക്രമീകരിച്ചിരിക്കുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബിഎസ്സി കംപ്യൂട്ടർ സയൻസ് (320) (2017 അഡ്മിഷൻ റെഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2015, 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 12 വരെ അപേക്ഷിക്കാം.
ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ സിബിസിഎസ് ബിഎസ്സി (റെഗുലർ 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ് 2016 അഡ്മിഷൻ സപ്ലിമെന്ററി 2013, 2014, 2015 അഡ്മിഷൻ) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 15 വരെ അപേക്ഷിക്കാം.
ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിബിഎ, കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബിഎസ്സി ഫിസിക്സ് ആന്‍ഡ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ (138 2(യ)), ബികോം കൊമേഴ്സ് ആന്‍ഡ് ടാക്സ് പ്രൊസീജിയർ ആന്‍ഡ് പ്രാക്ടീസ് (2017 അഡ്മിഷൻ റെഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി, 2015, 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി) എന്നീ കോഴ്സുകളുടെ ഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ബിബിഎ, ബികോം കോഴ്സുകൾക്ക് 15 വരെയും ബിഎസ്സി കോഴ്സിന് 12 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിഎ (എഫ്ഡിപിസിബിസിഎസ്) (2013 അഡ്മിഷൻ മുതൽ 2017 അഡ്മിഷൻ വരെ) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി 15 വരെ അപേക്ഷിക്കാം.
ഏപ്രിലിൽ നടത്തിയ ബികോം ഡിഗ്രി (ആന്വൽ & എസ്.ഡി.ഇ) പാർട്ട് ഒന്നും രണ്ടും സപ്ലിമെന്ററി (സെപ്റ്റംബർ 2018 സെഷൻ) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 15 വരെ അപേക്ഷിക്കാം.
ഫെബ്രുവരിയിൽ നടത്തിയ രണ്ടാം വർഷ എംഎ സംസ്കൃതം പ്രൈവറ്റ് രജിസ്ട്രേഷൻ പരീക്ഷാഫലം വെബ്സൈറ്റിൽ. മാർക്ക് ലിസ്റ്റുകൾസെക്ഷനിൽ നിന്നും ഹാൾടിക്കറ്റുകൾ ഹാജരാക്കി കൈപ്പറ്റണം.
ജനുവരിയിൽ നടത്തിയ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് മൂന്നാം സെമസ്റ്റർ ബിഎസ്സി കെമിസ്ട്രി ആന്‍ഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി (2017 അഡ്മിഷൻ റെഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി) പരീക്ഷാഫലം വെബ്സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ഓണ്‍ലൈനായി 15 വരെ അപേക്ഷിക്കാം.
ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിഎസ്സി ഇലക്ട്രോണിക്സ് (2017 റെഗുലർ, 2016 ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി, 2013 2015 സപ്ലിമെന്ററി) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി 15 വരെ അപേക്ഷിക്കാം.
പരീക്ഷാഫീസ്
ഓഗസ്റ്റ് എട്ടിന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് (പഞ്ചവത്സരം) ബിഎഎൽഎൽബി/ബികോം എൽഎൽബി/ബിബിഎഎൽഎൽബി പരീക്ഷകൾക്ക് 15 വരെയും 50 രൂപ പിഴയോടെ 17 വരെയും 125 രൂപ ജൂലൈ 19 വരെയും രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഒമ്പതി ന് ആരംഭിക്കുന്ന യൂണിറ്ററി (ത്രിവത്സര എൽഎൽബി) ഒന്നാം സെമസ്റ്റർ (2011 അഡ്മിഷൻ) മേഴ്സിചാൻസ് പരീക്ഷകൾക്ക് ആറു വരെയും 50 രൂപ പിഴയോടെ ഏഴു വരെയും 125 രൂപ പിഴയോടെ എട്ടു വരെയും അപേക്ഷിക്കാം.
ജൂലൈയിൽ നടത്തുന്ന ബികോം ആന്വൽ സ്കീം ഒന്ന്, രണ്ട് വർഷത്തെ പാർട്ട് ഒന്നും രണ്ടും വിഷയങ്ങളുടെ സപ്ലിമെന്ററി പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈൻ വിദ്യാർത്ഥികൾ ഓണ്‍ലൈനായും ഓഫ്ലൈൻ വിദ്യാർത്ഥികൾ അപേക്ഷാഫോറത്തിലും സമർപ്പിക്കേണ്ട താണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.