പരീക്ഷാ രജിസ്ട്രേഷൻ
തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാല ഓഗസ്റ്റ് 29ന് ആരംഭിക്കുന്ന രണ്ടാംവർഷ ബിസിവിടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് ഈമാസം 25 മുതൽ ഓഗസ്റ്റ് ഏഴുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 105 രൂപ ഫൈനോടുകൂടി ഓഗസ്റ്റ് ഒൻപതുവരേ രജിസ്ട്രേഷൻ നടത്താം.