University News
ഫീ​സു​ക​ൾ ഓ​ണ്‍​ലൈ​ൻ വ​ഴി സ്വീ​ക​രി​ക്കും
കേ​ര​ള ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല ഇ​ന്നു​മു​ത​ൽ പ​രീ​ക്ഷാ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്, ക​ണ്ടോ​ണേ​ഷ​ൻ ഫീ​സ്, റീ​ടോ​ട്ട​ലിം​ഗി​നു​ള്ള ഫീ​സ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ​ക്കും സ്കോ​ർ​ഷീ​റ്റി​നും വേ​ണ്ടി​യു​ള്ള ഫീ​സ്, ഡെ​സ​ർ​ട്ടേ​ഷ​ൻ ഫീ​സ് തു​ട​ങ്ങി​യ​വ ഓ​ണ്‍​ലൈ​നാ​യി മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള്ളൂ. സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ലു​ള്ള കോ​ള​ജു​ക​ൾ​ക്ക് ഇ​ന്‍റ​ർ​നെ​റ്റ് ബാ​ങ്കിം​ഗ് വ​ഴി​യോ, ക്രെ​ഡി​റ്റ് ആ​ൻ​ഡ് പേ​യ്മെ​ന്‍റ് സ​ന്പ്ര​ദാ​യ​ത്തി​ലോ ഫീ​സ​ട​യ്ക്കാ​വു​ന്ന​താ​ണ്. ഇ​നി​മു​ത​ൽ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ഈ ​ഫീ​സു​ക​ൾ ഡി​മാ​ൻ​ഡ് ഡ്രാ​ഫ്റ്റ് ആ​യി സ്വീ​ക​രി​ക്കു​ന്ന​ത​ല്ലെ​ന്നു പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു.

പ​രീ​ക്ഷാ​ഫ​ലം

2019 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ഫ​സ്റ്റ് പ്ര​ഫ​ഷ​ണ​ൽ എം​ബി​ബി​എ​സ് ഡി​ഗ്രി റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. റീ​ടോ​ട്ട​ലിം​ഗ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടേ​യും, സ്കോ​ർ​ഷീ​റ്റി​ന്‍റേ​യും പ​ക​ർ​പ്പ് എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ നി​ശ്ചി​ത​ഫീ​സ് സ​ഹി​തം അ​താ​ത് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ണ്‍​ലൈ​നാ​യി ഈ​മാ​സം പ​തി​മൂ​ന്നി​ന​കം ല​ഭി​ച്ചി​രി​ക്ക​ണം.

റീ​ടോ​ട്ട​ലിം​ഗ് ഫ​ലം

ജൂ​ലൈ​യി​ൽ പ​രീ​ക്ഷ ന​ട​ത്തി ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ മൂ​ന്നാം വ​ർ​ഷ ബി​ഡി​എ​സ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2010 & 2016 സ്കീം) ​പ​രീ​ക്ഷാ റീ​ടോ​ട്ട​ലിം​ഗ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ തീ​യ​തി

ഈ​മാ​സം നാ​ലു മു​ത​ലാ​രം​ഭി​ക്കു​ന്ന എം​ഡി ഹോ​മി​യോ​പ്പ​തി പാ​ർ​ട്ട് ഒ​ന്ന് സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ, എം​ഡി ഹോ​മി​യോ​പ്പ​തി പാ​ർ​ട്ട് ര​ണ്ട് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2016 & 2012 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ എ​ന്നി​വ പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News