മാർച്ച് 16ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ സിഎസ്എസ് (20192021) പി.ജി പരീക്ഷയ്ക്ക് 28 വരെയും 150 രൂപ പിഴയോടെ മാർച്ച് മൂന്നുവരെയും 400 രൂപ പിഴയോടെ മാർച്ച് അഞ്ച്വരെയും അപേക്ഷിക്കാം.
2019 സെപ്റ്റംബർ മാസം നടത്തിയ പാർട്ട് മൂന്ന് ബികോം ആനുവൽ പ്രൈവറ്റ് & എസ്ഡിഇ (റിസൾട്ട് അന്നൗൻസ്ഡ് ലേറ്റർ ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. തോറ്റ വിദ്യാർഥികൾക്ക് ഏപ്രിൽ മാസത്തെ പരീക്ഷയ്ക്ക് 12 വരെയും 150 രൂപ പിഴയോടെ 15 വരെയും 400 രൂപ പിഴയോടെ 18 വരെയും ഫീസ്ടച്ച് അപേക്ഷിക്കാം. പുനർമൂല്യനി ർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കാനുള്ള അവസാന തീയതി 19. വിശദവിവരം വെബ്സൈറ്റിൽ.
മൂല്യനിർണയം
2019 ഡിസംബർ മാസം നടത്തിയ അഞ്ചാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎ/ ബിഎസ്സി /ബികോം പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ മൂല്യനിർണയം 13 മുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കുന്നതിനാൽ, 13 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ അതത് വിഷയങ്ങളുടെ ചെയർമാൻ, ഡെപ്യൂട്ടി ചെയർമാൻ, ചീഫ് എക്സാമിനർ എന്നിവർ മുൻപ് നിശ്ചയിച്ച പ്രകാരമുള്ള മൂല്യനിർണയ കേന്ദ്രങ്ങളിൽ നിർബന്ധമായും ഹാജരാകണം.
സീറ്റ് ഒഴിവ്
സർവകലാശാല അറബി വിഭാഗം നടത്തുന്ന ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് രണ്ടാം ബാച്ചിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ളവർ കാര്യവട്ടത്തുള്ള അറബിക് പഠന വകുപ്പുമായി ബന്ധപ്പെടുക. ഫോൺ:0471 2308846, 9446827141
കാഞ്ഞിരംകുളം ഗവൺമെന്റ് കെഎൻഎം ആർട്സ് ആൻഡ് സയൻസ് കോളജിൽ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ യൂണിറ്റിൽ എട്ടിന് ആരംഭിച്ച സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (CLiSc ആറ്മാസം) ബാച്ചിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ളവർ 14 ന് അസൽ സർട്ടിഫിക്കറ്റുകളുമായി കോളജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ ഓഫീസിൽ എത്തിച്ചേരണം. യോഗ്യത: പ്ലസ്ടു.