മാർച്ച് 23ന് ആരംഭിക്കുന്ന ഒന്നാം വർഷ ബിഎസ്സി ഒപ്റ്റോമെട്രി ഡിഗ്രി സപ്ലിമെന്ററി (2014/2016 സ്കീം) പരീക്ഷയ്ക്ക് 29 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
ഏപ്രിൽ മൂന്നിന് ആരംഭിക്കുന്ന നാലാംവർഷ ബിഎസ്സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി (അർഹരായ മേഴ്സി ചാൻസ് വിദ്യാർത്ഥികൾക്കുൾപ്പെടെ) പരീക്ഷയ്ക്ക് മാർച്ച് രണ്ടു മുതൽ പന്ത്രണ്ടുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
പരീക്ഷാ തീയതി
മാർച്ച് രണ്ടിന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എംഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2019 & 2017 സ്കീം) തിയറി പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.
മാർച്ച് മൂന്നിന് ആരംഭിക്കുന്ന ഫസ്റ്റ് പ്രഫഷണൽ ബിഎസ്എംഎസ് ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
മാർച്ച് 11ന് ആരംഭിക്കുന്ന രണ്ടാം വർഷ ബിപിടി ഡിഗ്രി സപ്ലിമെന്ററി (2010 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ, മാർച്ച് 13ന് ആരംഭിക്കുന്ന രണ്ടാം വർഷ ബിപിടി ഡിഗ്രി സപ്ലിമെന്ററി (2016 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ എന്നിവ പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
രണ്ടാം വർഷ ഫാം ഡി ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും സ്കോർഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവ ആവശ്യമുള്ളവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ഈമാസം 29നകം അപേക്ഷിക്കണം.
റീടോട്ടലിംഗ് ഫലം
നാലാം സെമസ്റ്റർ എംഫാം ഡിഗ്രി സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.
എംഫാം പാർട്ട് 2 ഡിഗ്രി സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.