ജനുവരി 20ന് ആരംഭിക്കുന്ന രണ്ടാംവർഷ ബിഎസ്സി എംആർടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2013 & 2016 സ്കീം) പരീക്ഷയ്ക്ക് 24 മുതൽ ജനുവരി നാലുവരെ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടുകൂടി ജനുവരി ആറുവരെയും സൂപ്പർഫൈനോടുകൂടി എട്ടുവരെയും ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്താം.
പരീക്ഷാ തിയതി പുനഃക്രമീകരിച്ചു
ജനുവരി 18 മുതൽ നടത്തുന്ന രണ്ടാം വർഷ ബിഎസ്സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി സപ്ലിമെന്ററി (2014 & 2016 സ്കീം) പരീക്ഷാ തിയതി പുനഃക്രമീകരിച്ച് പ്രസിദ്ധീകരിച്ചു.
തിയറി പരീക്ഷാ തിയതി
ജനുവരി അഞ്ചു മുതൽ 13 വരെ നടത്തുന്ന രണ്ടാം വർഷ ബിഎസ്സി പെർഫ്യൂഷൻ ടെക്നോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2012 & 2016 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ, ജനുവരി ആറുമുതൽ 18 വരെ നടക്കുന്ന ഒന്നാം വർഷ ബിഎസ്സി പെർഫ്യൂഷൻ ടെക്നോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2012 & 2016 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ എന്നിവ പ്രസിദ്ധീകരിച്ചു.
പരീക്ഷാ തിയതി
ജനുവരി 13 മുതൽ 27 വരെ നടക്കുന്ന മൂന്നാംവർഷ ബിഫാം ഡിഗ്രി സപ്ലിമെന്ററി (2010 & 2012 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ജനുവരി 18 മുതൽ ഫെബ്രുവരി ഒന്നുവരെ നടക്കുന്ന ഒന്നാംവർഷ ഫാംഡി പോസ്റ്റ് ബാക്കുലറേറ്റ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ജനുവരി 18 മുതൽ 29 വരെ നടക്കുന്ന നാലാംവർഷ ഫാം ഡി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ജനുവരി 19 മുതൽ ഫെബ്രുവരി ഒന്നുവരെനടക്കുന്ന രണ്ടാംവർഷ ഫാം ഡി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷാ റീടോട്ടലിംഗ് ഫലം
സെക്കൻഡ് പ്രഫഷണൽ എംബിബിഎസ് ഡിഗ്രി റെഗുലർ/സപ്ലിമെൻററി പരീക്ഷാ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.