University News
ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്കു സീ​റ്റ് വ​ർ​ധ​ന
തൃ​ശൂ​ർ: സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി 91 സീ​റ്റു​ക​ൾ വ​ർ​ധി​പ്പി​ക്കാ​ൻ ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല ഭ​ര​ണ​സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു. എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലു​മാ​യി ബി​രു​ദ ബി​രു​ദാ​ന​ന്ത​ര കോ​ഴ്സു​ക​ളി​ലാ​ണു സീ​റ്റ് വ​ർ​ധ​ന.

ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ ഗ​വേ​ഷ​ണം ത്വ​രി​ത​പ്പെ​ടു​ത്താ​ൻ നാ​ല് സ്കൂ​ളു​ക​ൾ തു​ട​ങ്ങാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. സ​ർ​വ​ക​ലാ​ശാ​ലാ​ത​ല​ത്തി​ൽ ഗ​വേ​ഷ​ണ ഫെ​ല്ലോ​ഷി​പ്പു​ക​ളും പി​എ​ച്ച്ഡി​യും ആ​രം​ഭി​ക്കും. അ​ടു​ത്ത സാ​മ്പ​ത്തി​ക​വ​ർ​ഷം 112.72 കോ​ടി രൂ​പ​യു​ടെ വ​രു​മാ​ന​വും 105.45 കോ​ടി രൂ​പ​യു​ടെ ചെ​ല​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റ് യോ​ഗം അം​ഗീ​ക​രി​ച്ചു.

വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. ഡോ. ​മോ​ഹ​ന​ൻ കു​ന്നു​മ്മ​ൽ അ​ധ്യ​ക്ഷ​നാ​യി. പ്രോ ​വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. ഡോ. ​സി.​പി. വി​ജ​യ​ൻ, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ഡോ. ​എ. റം​ല ബീ​വി, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
More News