പരീക്ഷാ തീയതി മാറ്റം
ഈമാസം 20ന് ആരംഭിക്കാനിരുന്ന സെക്കൻഡ് പ്രഫഷണൽ എംബിബിഎസ് ഡിഗ്രി സപ്ലിമെന്ററി (2010 സ്കീം) പരീക്ഷ ഫെബ്രുവരി 22ലേക്കു മാറ്റി പുനഃക്രമീകരിച്ചു. പരീക്ഷയ്ക്കു പിഴകൂടാതെ ഓണ്‍ലൈൻ രജിസ്ട്രേഷൻ ഈമാസം 25 വരെ നടത്താം.
പ്രാക്ടിക്കൽ പരീക്ഷ
11നു തുടങ്ങുന്ന മെഡിക്കൽ പോസ്റ്റ് ഗ്രാജുവേറ്റ് (എം ഡി/എംഎസ്) ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ, മെഡിക്കൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ എന്നിവയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഫെബ്രുവരി ഒന്നിനു തുടങ്ങുന്ന രണ്ടാംവർഷ ബിഫാം ഡിഗ്രി സപ്ലിമെന്ററി (2010& 2012 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
2020 ഫെബ്രുവരിയിൽ നടന്ന ഒന്നാം വർഷ ബിഎസ്സി എംഎൽടി ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും സ്കോർഷീറ്റിന്റേയും പകർപ്പ് എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓണ്‍ലൈനായി ഈമാസം പതിനാറിനകം അപേക്ഷിക്കണം.
2020 മാർച്ചിൽ നടന്ന രണ്ടാം വർഷ ബിപിടി ഡിഗ്രി (2016 സ്കീം) സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും സ്കോർഷീറ്റിന്റേയും പകർപ്പ് എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓണ്‍ലൈനായി ഈമാസം പതിനാറിനകം അപേക്ഷിക്കണം.