18നു തുടങ്ങുന്ന ഒന്നാം വർഷ മാസ്റ്റർ ഓഫ് ഒപ്റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈം ടേബിൾ, രണ്ടാം വർഷ മാസ്റ്റർ ഓഫ് ഒപ്റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ എന്നിവ പ്രസിദ്ധീകരിച്ചു.
ഫെബ്രുവരി എട്ടിനു തുടങ്ങുന്ന തേർഡ് പ്രഫഷണൽ ബിഎഎംഎസ് പാർട്ട് 1 ഡിഗ്രി സപ്ലിമെന്ററി (2010 സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ, തേർഡ് പ്രഫഷണൽ ബിഎഎംഎസ് ഡിഗ്രി സപ്ലിമെന്ററി (2012 & 2016 സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ എന്നിവ പ്രസിദ്ധീകരിച്ചു.
പരീക്ഷാ അപേക്ഷ
ഫെബ്രുവരി എട്ടിന് ആരംഭിക്കുന്ന അവസാന വർഷ ബിഎസ്സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് 21 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടുകൂടി 23 വരെയും സൂപ്പർഫൈനോടുകൂടി 27 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
ഫെബ്രുവരി എട്ടിന് ആരംഭിക്കുന്ന അവസാന വർഷ ബിഎസ്സി മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് 21 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടുകൂടി 23 വരെയും സൂപ്പർഫൈനോടുകൂടി 27 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
നഴ്സിംഗ് ഡിഗ്രി മാർക്ക് ലിസ്റ്റ്, പ്രൊവിഷണൽ സർട്ടിഫിക്കറ്റ് വിതരണം
രണ്ടാം വർഷ എംഎസ്സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാ മാർക്ക് ലിസ്റ്റുകളും രണ്ടാംവർഷ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷ പാസായവരുടെ പ്രൊവിഷണൽ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും അതാത് നഴ്സിംഗ് കോളജുകളിലേക്കു വിതരണത്തിനായി അയച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ ബന്ധപ്പെട്ട നഴ്സിംഗ് കോളജുകളിൽനിന്ന് കൈപ്പറ്റേണ്ടതാണ്.
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
ഫസ്റ്റ് ബിഎച്ച്എംഎസ് ഡിഗ്രി സപ്ലിമെന്ററി (2015 സ്കീം) പരീക്ഷാഫലം, 2020 മാർച്ചിലെ സെക്കൻഡ് ബിഎച്ച്എംഎസ് ഡിഗ്രി സപ്ലിമെന്ററി (2015 സ്കീം) പരീക്ഷാഫലം എന്നിവ പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടെയും സ്കോർ ഷിറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ ഓൺലൈനായി 25 നകം അപേക്ഷിക്കണം.