പരീക്ഷാ അപേക്ഷ
30ന് ആരംഭിക്കുന്ന ഒന്നാംവർഷ ബിഎസ്സി മെഡിക്കൽ ബയോ കെമിസ്ട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്കു നാളെ മുതൽ 15 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടുകൂടി 17 വരെയും സൂപ്പർഫൈനോടുകൂടി 19 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
പരീക്ഷാ തീയതി
19ന് ആരംഭിക്കുന്ന ഒന്നാംവർഷ ബിഎസ്സി നഴ്സിംഗ് ആയുർവേദ ഡിഗ്രി റെഗുലർ/സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ, 20ന് ആരംഭിക്കുന്ന രണ്ടാംവർഷ ബിഎസ്സി നഴ്സിംഗ് ആയുർവേദ ഡിഗ്രി റെഗുലർ/സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ എന്നിവ പ്രസിദ്ധീകരിച്ചു.
19ന് ആരംഭിക്കുന്ന ഫസ്റ്റ് പ്രഫഷണൽ ബിഫാം ആയുർവേദ ഡിഗ്രി റെഗുലർ/സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ, തേർഡ് പ്രഫഷണൽ ബിഫാം ആയുർവേദ ഡിഗ്രി റെഗുലർ/സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ എന്നിവ പ്രസിദ്ധീകരിച്ചു.
മേയ് നാലിന് ആരംഭിക്കുന്ന മൂന്നാംവർഷ ബിഎസ്സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2010 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ ബിഎഎസ്എൽപി ഡിഗ്രി റെഗുലർ പരീക്ഷാഫലം, 2020 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ ബിഎഎസ്എൽപി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം എന്നിവ പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും സ്കോർഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിതഫീസടച്ച് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനിൽ എട്ടിനകം അപേക്ഷിക്കണം.