ഓഗസ്റ്റ് ഒൻപതിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എംഎസ്സി സ്പീച്ച് ലാംഗ്വേജ് പാത്തോളജി റെഗുലർ പരീക്ഷ, രണ്ടാം സെമസ്റ്റർ എംഎസ്സി ഓഡിയോളജി റെഗുലർ പരീക്ഷ എന്നിവയ്ക്ക് 28 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
പരീക്ഷാ അപേക്ഷ
സെപ്റ്റംബർ രണ്ടിന് ആരംഭിക്കുന്ന രണ്ടാംവർഷ ബിസിവിടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2014 & 2016 സ്കീം) പരീക്ഷയ്ക്ക് ഒാഗസ്റ്റ് ഒൻപതുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
പരീക്ഷാ തീയതി
26നു തുടങ്ങുന്ന മൂന്നാം വർഷ ബിപിടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷാ തീയതി പുനഃക്രമീകരിച്ചു
27ന് ആരംഭിക്കുന്ന ഫൈനൽ പ്രഫഷണൽ ബിഎഎംഎസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016 &2012 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ, തേർഡ് പ്രഫഷണൽ ബിഎഎംഎസ് ഡിഗ്രി പാർട്ട് 1 സപ്ലിമെന്ററി (2010 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ എന്നിവ പുനഃക്രമീകരിച്ച് പ്രസിദ്ധീകരിച്ചു.
തിയറി പരീക്ഷാ തിയതി
ഓഗസ്റ്റ് 16ന് ആരംഭിക്കുന്ന ഒന്നാംവർഷ ഫാം ഡി ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പുതിയ പരീക്ഷാ തിയതി
ജൂണിൽ നടത്താനാകാതെ മാറ്റിവച്ച ഒന്നാംവർഷ ബിഎസ്സി ഒപ്റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷ 2021 ഒാഗസ്റ്റ് 25 നും മൂന്നാം വർഷ ബിഎസ്സി ഒപ്റ്റോമെട്രി ഡിഗ്രി സപ്ലിമെന്ററി പരീക്ഷ ഒാഗസ്റ്റ് 24 നും ആരംഭിക്കും.