University News
ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷാ മൂ​ല്യ​നി​ർ​ണ​യം ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ത്തി​ലേ​ക്ക്
തൃ​ശൂ​ർ: കേ​ര​ള ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല മെ​ഡി​ക്ക​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ തി​യ​റി പ​രീ​ക്ഷ മൂ​ല്യ​നി​ർ​ണ​യം ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ത്തി​ലേ​ക്ക്. പ​രീ​ക്ഷ​ക​ൾ ന​ട​ക്കു​ന്ന 255 കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ഉ​ത്ത​ര​പു​സ്ത​ക​ങ്ങ​ൾ അ​യ​ച്ചു​കൊ​ടു​ത്ത് അ​വ ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി മൂ​ല്യ​നി​ർ​ണ​യ​ഫ​ലം ല​ഭ്യ​മാ​ക്കു​ന്ന സം​വി​ധാ​ന​മാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

കോ​വി​ഡ് വെ​ല്ലു​വി​ളി​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​യ മെ​ഡി​ക്ക​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി​ക​ളെ താ​മ​സം കൂ​ടാ​തെ കേ​ര​ള​സ​മൂ​ഹ​ത്തി​ലേ​ക്കു ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി​യാ​ണ് സ​ർ​വ​ക​ലാ​ശാ​ല ഈ ​സാ​ങ്കേ​തി​ക വി​ദ്യ ആ​വി​ഷ്ക​രി​ച്ചു ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഇ​തി​നു​വേ​ണ്ടി​യു​ള്ള സോ​ഫ്റ്റ്‌​വെ​യ​ർ സ​ർ​വ​ക​ലാ​ശാ​ല സ്വ​ന്ത​മാ​യാ​ണ് വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്.

വൈ​സ് ചാ​ൻ​സി​ല​ർ ഡോ. ​മോ​ഹ​ന​ൻ കു​ന്നു​മ്മ​ൽ പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സം​രം​ഭ​ത്തി​ൽ എ​ല്ലാ അ​ധ്യാ​പ​ക​രു​ടെ​യും സ​ഹ​ക​ര​ണം വൈ​സ് ചാ​ൻ​സ​ല​ർ അ​ഭ്യ​ർ​ത്ഥി​ച്ചു. പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ്രോ ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​സി.​പി. വി​ജ​യ​ൻ, ര​ജി​സ്ട്രാ​ർ ഡോ. ​എ.​കെ മ​നോ​ജ് കു​മാ​ർ, പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ ഡോ. ​എ​സ്. അ​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
More News