ഒക്ടോബർ നാലിന് ആരംഭിക്കുന്ന രണ്ടാംവർഷ ബിഎസ്സി ഒപ്റ്റോമെട്രി ഡിഗ്രി സപ്ലിമെന്ററി (2014 & 2016 സ്കീം) പരീക്ഷയ്ക്ക് 20 വരെ ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
പരീക്ഷാ തിയതി
ആറിന് ആരംഭിക്കുന്ന ഫസ്റ്റ് പ്രഫഷണൽ എംബിബിഎസ് ഡിഗ്രി സപ്ലിമെന്ററി (സേ) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കൽ പരീക്ഷ
27 മുതൽ ഒക്ടോബർ എട്ടുവരെ തേർഡ് ബിഎഎംഎസ് പാർട്ട് ഒന്ന് സപ്ലിമെന്ററി (2010 സ്കീം) പ്രാക്ടിക്കൽ പരീക്ഷ, തേർഡ് ബിഎഎംഎസ് റെഗുലർ/സപ്ലിമെന്ററി (2016&2012 സ്കീം) പ്രാക്ടിക്കൽ പരീക്ഷ എന്നിവ നടക്കും
13 മുതൽ 25 വരെ സെക്കൻഡ് ബിഎഎംഎസ് റെഗുലർ/സപ്ലിമെന്ററി (2016, 2012, 2010 (പാർട്ട് 1) സ്കീം) പ്രാക്ടിക്കൽ പരീക്ഷ, സെക്കൻഡ് ബിഎഎംഎസ് പാർട്ട് 2 സപ്ലിമെന്ററി (2010 സ്കീം) പ്രാക്ടിക്കൽ പരീക്ഷ എന്നിവ നടക്കും.
പരീക്ഷ മാറ്റിവച്ചു
ഒക്ടോബർ ഒന്നിനു തുടങ്ങാനിരുന്ന മൂന്നാം സെമസ്റ്റർ ബി ഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
പരീക്ഷാ കേന്ദ്രം
എട്ടിന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എംഫാം ഡിഗ്രി സപ്ലിമെന്ററി (2019 സ്കീം) തിയറി പരീക്ഷാകേന്ദ്രങ്ങളുടെ പട്ടിക പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. വിദ്യാർത്ഥികൾ അഡ്മിറ്റ് കാർഡ് അവരവരുടെ കോളജിൽനിന്നു കൈപ്പറ്റി പരീക്ഷാകേന്ദ്രത്തിൽ ഹാജരാകണം.