University News
പ​രീ​ക്ഷാ​ഫ​ലം
2021 ജൂ​ണി​ൽ ന​ട​ത്തി​യ എം​കോം ഗ്ലോ​ബ​ൽ ബി​സി​ന​സ് ഓ​പ്പ​റേ​ഷ​ൻ​സ് 2019 2021 ബാ​ച്ച് (സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

സ്പെ​ഷ​ൽ പ​രീ​ക്ഷ

കോ​വി​ഡ് 19 കാ​ര​ണം മേ​യ് 2020 ലെ ​ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ/ ബി​എ​സ്‌​സി/ ബി​കോം സി​ബി​സി​എ​സ്എ​സ് (ക​രി​യ​ർ റി​ലേ​റ്റ​ഡ്) പ​രീ​ക്ഷ​ക​ൾ എ​ഴു​താ​ൻ സാ​ധി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്പെ​ഷ​ൽ പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാം. വി​ദ്യാ​ർ​ഥി​ക​ൾ അ​വ​രു​ടെ പേ​ര്, കാ​ൻ​ഡി​ഡേ​റ്റ് കോ​ഡ്, പ്രോ​ഗ്രാ​മി​ന്‍റെ കോ​ഴ്സ് കോ​ഡ് എ​ന്നി​വ അ​ട​ങ്ങു​ന്ന അ​പേ​ക്ഷ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യോ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​വ​കു​പ്പി​ന്‍റെ​യോ സാ​ക്ഷ്യ​പ​ത്ര​ങ്ങ​ൾ സ​ഹി​തം 18ന​കം അ​താ​ത് പ്രി​ൻ​സി​പ്പ​ലി​ന് സ​മ​ർ​പ്പി​ക്ക​ണം.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2021 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എ​ൽ​എ​ൽ​ബി പ​ത്താം സെ​മ​സ്റ്റ​ർ, 2021 മേ​യി​ൽ ന​ട​ത്തി​യ യൂ​ണി​റ്റ​റി എ​ൽ​എ​ൽ​ബി ആ​റാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി 11, 12, 13 തീ​യ​തി​ക​ളി​ൽ (ഇ.​ജെ. പ​ത്ത്) സെ​ക്‌​ഷ​നി​ൽ എ​ത്തി​ച്ചേ​ര​ണം.