University News
കു​​സാ​​റ്റ് പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ: 26 വ​​രെ അ​​പേ​​ക്ഷി​​ക്കാം
ക​​​​ള​​​​മ​​​​ശേ​​​​രി: കൊ​​​​ച്ചി ശാ​​​​സ്ത്ര സാ​​​​ങ്കേ​​​​തി​​​​ക സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​(​​​കു​​​സാ​​​റ്റ്)​​​യു​​​​ടെ 2023 അ​​​​ധ്യ​​​​യ​​​​ന വ​​​​ര്‍​ഷ​​​​ത്തെ ബി​​​​രു​​​​ദ, ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര കോ​​​​ഴ്‌​​​​സു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള പൊ​​​​തു പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ​​​​യ്ക്ക് (കു​​​​സാ​​​​റ്റ് ക്യാ​​​​റ്റ്2023) പി​​​​ഴ​​​​യി​​​​ല്ലാ​​​​തെ ​ഈ ​​മാ​​​സം 26 വ​​​​രെ​​​​യും പി​​​​ഴ​​​​യോ​​​​ടു കൂ​​​​ടി മാ​​​​ര്‍​ച്ച് ആ​​​റു​​വ​​​​രെ​​​​യും ഓ​​​​ണ്‍​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്കാം.

എം​​​ബി​​​എ​​​യ്ക്കു​​​​ള്ള അ​​​​പേ​​​​ക്ഷ​​​​ക​​​​ള്‍ പി​​​​ഴ​​​​കൂ​​​​ടാ​​​​തെ 26 വ​​​​രെ​​​​യും പി​​​​ഴ​​​​യോ​​​​ടു​​​​കൂ​​​​ടി മാ​​​​ര്‍​ച്ച് ആ​​​റു​​വ​​​​രെ​​​​യും സ​​​​മ​​​​ര്‍​പ്പി​​​​ക്കാം. എം​​​ടെ​​​​ക് കോ​​​​ഴ്‌​​​​സി​​​​ലേ​​​​ക്ക് ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്യാ​​​​നു​​​​ള്ള അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഏ​​​​പ്രി​​​​ല്‍ എ​​​ട്ടു​​വ​​​​രെ​​​​യും (പി​​​​ഴ​​​​യി​​​​ല്ലാ​​​​തെ) പി​​​​എ​​​​ച്ച്ഡി, ഡി​​​​പ്ലോ​​​​മ പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ള്‍ ഏ​​​​പ്രി​​​​ല്‍ 17 വ​​​​രെ​​​​യു​​​മാ​​​​ണ്.
ബി​​​​രു​​​​ദ, ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര കോ​​​​ഴ്‌​​​​സു​​​​ക​​​​ള്‍​ക്കു​​​​ള്ള അ​​​​ഡ്മി​​​​റ്റ് കാ​​​​ര്‍​ഡു​​​​ക​​​​ള്‍ ഏ​​​​പ്രി​​​​ല്‍ 18 മു​​​​ത​​​​ല്‍ ഡൗ​​​​ണ്‍​ലോ​​​​ഡ് ചെ​​​​യ്യാം. കം​​​പ്യൂ​​​​ട്ട​​​​ര്‍ അ​​​​ധി​​​​ഷ്ഠി​​​​ത ടെ​​​​സ്റ്റ് (സി​​​​ബി​​​​ടി) പ​​​​രീ​​​​ക്ഷ ഏ​​​​പ്രി​​​​ല്‍ 29, 30, മേ​​​​യ് ഒ​​​ന്ന് തീ​​​​യ​​​​തി​​​​ക​​​​ളി​​​​ല്‍ ന​​​​ട​​​​ക്കും.

കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍​ക്ക് https://admissions.cusat.ac.in സ​​​​ന്ദ​​​​ര്‍​ശി​​​​ക്കു​​​​ക.
More News