കേരളസർവകലാശാലയുടെ ഒന്നാം സെമസ്റ്റർ എംസിഎ ഡിഗ്രി (2020 സ്കീം റെഗുലർ
2023 അഡ്മിഷൻ &സപ്ലിമെന്ററി 2020, 2021, 2022 അഡ്മിഷൻ) മാർച്ച് 2024 (തിയറി &പ്രാക്ടിക്കൽ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
എംടെക്. മേഴ്സിചാൻസ് (2013 സ്കീം) രണ്ടാം സെമസ്റ്റർ,നാലാം സെമസ്റ്റർ ഒക്ടോബർ 2022 പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. കോളജ് ഓഫ് എൻജിനിയറിംഗ് ട്രിവാൻഡ്രം ആണ് പരീക്ഷാകേന്ദ്രം. വിശദവിവരങ്ങൾ
വെബ്സൈറ്റിൽ.
2024 ഫെബ്രുവരിയിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബികോം അക്കൗണ്ട്സ് ആൻഡ് ഡാറ്റാ സയൻസ് ന്യൂ ജനറേഷൻ ഡബിൾ മെയിൻ ഡിഗ്രി പരീക്ഷയുടെ അക്കൗണ്ട്സ് പ്രാക്ടിക്കൽ, പ്രോജക്ട് വൈവവോസി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ ബിഎ ഓണേഴ്സ് (ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ) ഏപ്രിൽ 2024 ഡിഗ്രി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ ന്യൂ ജനറേഷൻ ഡബിൾ മെയിൻ ബിഎ/ബിഎസ്സി/ബികോം മാർച്ച് 2024 ഡിഗ്രി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിയറിംഗ് (2018 സ്കീം) നാലാം സെമസ്റ്റർ ബിടെക് (സപ്ലിമെന്ററി) ഡിസംബർ 2023 പരീക്ഷയുടെ കന്പ്യൂട്ടർ സയൻസ് &എഞ്ചിനീയറിംഗ്, ഇൻഫോർമേഷൻ ടെക്നോളജി ബ്രാഞ്ചുകളുടെ പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.