2023 ഡിസംബറിൽ നടത്തിയ സർട്ടിഫിക്കറ്റ് ഇൻ ജർമ്മൻ, ഡിപ്ലോമ ഇൻ ജർമ്മൻ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 26 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം 2023 ഒക്ടോബറിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫോർമേഷൻ സയൻസ് (MLISc റെഗുലർ 2021 അഡ്മിഷൻ, സപ്ലിമെന്ററി 2019 & 2020 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 26 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാ വിജ്ഞാപനം
കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗിലെ മൂന്നാം സെമസ്റ്റർ ബിടെക് (2020 സ്കീം റെഗുലർ 2022 അഡ്മിഷൻ & സപ്ലിമെന്ററി 2020, 2021 അഡ്മിഷൻ) ഏപ്രിൽ 2024 പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രൊവിഷണൽ റാങ്ക് ലിസ്റ്റ്
2023 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി ബയോടെക്നോളജി പരീക്ഷയുടെ പുതുക്കിയ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബിഎസ്സി ഇലക്ട്രോണിക്സ് (340) ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 21, 22 തീയതികളിൽ അതാത് കോളജുകളിൽ നടത്തുന്നു. ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ഫെബ്രുവരിയിൽ വിജ്ഞാപനം ചെയ്ത മൂന്നാം സെമസ്റ്റർ ബിവോക് സോഫ്ട്വെയർ ഡെവലപ്മെന്റ് (351) ന്റെ പ്രാക്ടിക്കൽ പരീക്ഷകൾ 21 മുതൽ 26 വരെ അതാത് കോളജുകളിൽ നടത്തുന്നു. ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
ഏഴാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എം/ബിഎച്ച്എംസിടി) മാർച്ച് 2024 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2023 ഡിസംബറിൽ നടത്തിയ ഏഴാം സെമസ്റ്റർ ബിടെക് (2013 സ്കീം സപ്ലിമെന്ററി/സെഷണൽ ഇംപ്രൂവ്മെന്റ്) പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
അസൈൻമെന്റ് സമർപ്പണം
വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന അഞ്ച്, ആറ് സെമസ്റ്റർ ബിഎ, ബികോം, ബിബിഎ (2021 അഡ്മിഷൻ) അസൈൻമെന്റുകൾ 26, 27 തീയതികളിൽ കാര്യവട്ടം കാന്പസിലെ വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ സമർപ്പിക്കണം. വിശദവിവരങ്ങൾ www.ideku.net ലഭ്യമാണ്.
സൂക്ഷ്മപരിശോധന
2023 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിഎഡ് ഡിഗ്രി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 15 മുതൽ 22 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ. മൂന്ന് സെക്ഷനിൽ ഹാജരാകണം