2023 സെപ്റ്റംബറിൽ നടത്തിയ നാലാം സെമസ്റ്റർ ബികോം ഹിയറിംഗ് ഇംപയേർഡ് (റെഗുലർ 2021 അഡ്മിഷൻ, സപ്ലിമെന്ററി 2019 & 2020 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി ഏപ്രിൽ രണ്ടുവരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാത്തീയതി പുനഃക്രമീകരിച്ചു
ഏപ്രിൽ മൂന്നിന് ആരംഭിക്കാനിരുന്ന ആറാം സെമസ്റ്റർ ബിഎ/ ബിഎസ്സി/ ബികോം/ ബിപിഎ/ ബിസിഎ/ ബിബിഎ/ ബിവോക്/ ബിഎസ്ഡബ്ല്യൂ സിബിസിഎസ്എസ് & കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ഡിഗ്രി പരീക്ഷകളിൽ ഏപ്രിൽ മൂന്നിന് നടത്താനിരുന്ന പരീക്ഷ മാത്രം ഏപ്രിൽ 19 ലേക്ക് മാറ്റി. ഏപ്രിൽ അഞ്ച് മുതലുള്ള പരീക്ഷകൾക്ക് മാറ്റമില്ല.