2023 മെയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി ജിയോളജി (റെഗുലർ &ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് (2021 &2022 അഡ്മിഷൻ) ഏപ്രിൽ 04 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിദ്യാർത്ഥികളുടെ അപേക്ഷാഫീസ് ഓണ്‍ലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കൂ. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2023 ഒക്ടോബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി. ബോട്ടണി വിത്ത് സ്പെഷലൈസേഷൻ ഇൻ എത്തനോബോട്ടണി &എത്തനോ ഫാർമക്കോളജി (റെഗുലർ & ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഏപ്രിൽ 04 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിദ്യാർത്ഥികളുടെ അപേക്ഷാഫീസ് ഓണ്‍ലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം 2023 ഒക്ടോബറിൽ നടത്തിയ
മൂന്ന്, നാല് സെമസ്റ്റർ ബികോം പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും ഏപ്രിൽ അഞ്ചു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
കേരളസർവകലാശാല 2023 സെപ്റ്റംബറിൽ നടത്തിയ എട്ടാം സെമസ്റ്റർ ബിടെക് കംപ്യൂട്ടർ
സയൻസ് & എൻജിനിയറിംഗ് ബ്രാഞ്ചിന്റെ (2008 &2013 സ്കീം) പ്രാക്ടിക്കൽ പരീക്ഷ 2024 ഏപ്രിൽ01 ന് തിരുവനന്തപുരം കാര്യവട്ടത്തെ യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗിൽ വച്ച്
നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
മധ്യവേനൽ അവധി
കേരളസർവകലാശാലയുടെ കീഴിലുള്ള എല്ലാ അഫിലിയേറ്റഡ് കോളജുകളിലും മധ്യവേനൽ
അവധി 28 മുതൽ ജൂണ്‍ 2 വരെ ആയിരിക്കും. മധ്യവേനൽ അവധി കഴിഞ്ഞ് ജൂണ്‍ മൂന്നിനു
കോളജുകൾ തുറന്ന് പ്രവർത്തിക്കുന്നതാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്ന് എന്തെങ്കിലും
തുടർ നിർദ്ദേശം ലഭിക്കുകയാണെങ്കിൽ തീയതികളിൽ മാറ്റം വരും.