2023 ഓഗസ്റ്റിൽ നടത്തിയ ഒന്നാം സെമസ്റ്റർ പഞ്ചവത്സര എംബിഎ ഇന്റഗ്രേറ്റഡ് (2022 & 2015 സ്കീം റെഗുലർ & സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരകടലാസകളുടെ സൂക്ഷ്മപരിശോധനയ്ക്ക് മേയ് നാലുവരെ ഓഫ് ലൈനായി അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
2023 ഒക്ടോബർ മാസം നടത്തിയ മൂന്നും നാലും സെമസ്റ്റർ എംഎ പൊളിറ്റിക്കൽ സയൻസ്, എംഎ ഹിസ്റ്ററി (വിദൂര വിദ്യാഭ്യാസം 2021 അഡ്മിഷൻ റെഗുലർ, 2020 & 2019 അഡ്മിഷൻ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മേയ് ഒന്പതുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
പ്രോജക്ട്/ വൈവവോസി
ആറാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി ഏപ്രിൽ 2024 (റെഗുലർ 2021 അഡ്മിഷൻ, സപ്ലിമെന്ററി 2019 & 2020 അഡ്മിഷൻ) പരീക്ഷകളുടെ മാത്തമാറ്റിക്സ് പ്രോജക്ട്/ വൈവവോസി പരീക്ഷകൾമേയ് 15 മുതൽ വിവിധ കോളജുകളിൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
മേയ് മൂന്നിന് ആരംഭിക്കുന്ന ഒന്‍പതാം സെമസ്റ്റർ പഞ്ചവത്സര എംബിഎ ഇന്റഗ്രേറ്റഡ് (2015 സ്കീം റെഗുലർ & സപ്ലിമെന്ററി) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.