University News
സർവകലാശാല സംശയങ്ങള്‍: NBA അ​ക്ര​ഡി​റ്റേഷ​ൻ
കേ​ര​ള​ത്തി​ലെ ചി​ല എ​ൻ​ജി​നി​യ​റി​ംഗ് കോളജു​ക​ളു​ടെ പ​ര​സ്യ​ങ്ങ​ളി​ൽ NBA അ​ക്ര​ഡി​റ്റ​ഡ് എ​ന്നു കാ​ണാ​റു​ണ്ട്. എ​ന്താ​ണ് NBA അ​ക്ര​ഡി​റ്റേഷ​ൻ? NBA അ​ക്ര​ഡി​റ്റ​ഡ് ഉ​ള്ള കോ​ള​ജു​ക​ളിൽ ​പ​ഠി​ക്കു​ന്ന​തുകൊ​ണ്ട് മേ​ന്മ​ക​ൾ എ​ന്തെ​ങ്കി​ലു​മു​ണ്ടോ?

ജോ​ർ​ജ് സാ​മു​വ​ൽ ചെ​റു​പു​ഴ, ക​ണ്ണൂ​ർ.


ന​മ്മു​ടെ രാ​ജ്യ​ത്തെ എ​ൻ​ജി​നിയ​റി​ംഗ്/ മാ​നേ​ജ്മെന്‍റ്/ ഫാ​ർ​മ​സി/ ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം തു​ട​ങ്ങി​യ പ്രോ​ഗ്രാ​മു​ക​ൾ​ക്ക് അ​ക്ര​ഡി​റ്റേ​ഷ​ൻ ന​ൽ​കു​ന്ന രാ​ജ്യ​ത്തെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട അ​ക്ര​ഡി​റ്റേ​ഷ​ൻ ബോ​ഡി​യാ​ണ് എ​ൻബി​എ എ​ന്ന ചു​രു​ക്ക​പ്പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ദ ​നാ​ഷ​ണ​ൽ ബോ​ർ​ഡ് ഓ​ഫ് അ​ക്ര​ഡി​റ്റേ​ഷ​ൻ.

രാ​ജ്യ​ത്തെ എ​ൻജി​നിയ​റിം​ഗ്/ മാ​നേ​ജ്മെ​ന്‍റ്്/ ഫാ​ർ​മ​സി/ ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം പ്രോ​ഗ്രാ​മു​ക​ൾ ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്റ്റാ​റ്റ്യൂട്ടറി ​ബോ​ഡിയായ ഓ​ൾ ഇ​ന്ത്യ കൗ​ൺ​സി​ൽ ഫോ​ർ ടെ​ക്നി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ (AICTE) 1994ൽ ​ആ​രം​ഭി​ച്ച​താ​ണ് എ​ൻബിഎ. 2010ൽ ​എ​ൻ ബിഎ സ്വ​യം​ഭ​ര​ണാ​ധി​കാ​ര​മു​ള്ള സ്ഥാ​പ​ന​മാ​യി മാ​റ്റ​പ്പെ​ട്ടു.

എ​ൻബിഎയു​ടെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ൾ

1. രാ​ജ്യ​ത്തെ ടെ​ക്നി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​നുമാ​യി ബ​ന്ധ​പ്പെ​ട്ട പ്രോ​ഗ്രാ​മു​ക​ളു​ടെ നി​ല​വാ​രം നി​ശ്ച​യി​ക്കു​ക. നി​ല​വാ​രം നി​ശ്ച​യി​ക്കു​ന്ന​തി​ന് കൃ​ത്യ​വും ശാ​സ്ത്രീ​യ​വു​മാ​യ ടൂ​ളു​ക​ളും മ​റ്റ് അ​നു​ബ​ന്ധ വി​ല​യി​രു​ത്ത​ൽ നി​യ​മ​ങ്ങ​ളും രൂ​പീ​ക​രി​ക്കു​ക.

2. ടെ​ക്നി​ക്ക​ൽ/ മാ​നേ​ജ്മെ​ന്‍റ്്/ ഫാ​ർ​മ​സി/ ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം എ​ന്നി​വ പ​ഠി​പ്പി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ എ​ക്സ​ല​ൻ​സ് തി​ട്ട​പ്പെ​ടു​ത്തി വി​ദേ​ശ​ത്തും സ്വ​ദേ​ശ​ത്തും ഇത്ത​രം കോ​ഴ്സു​ക​ളു​ടെ പ്രാ​ധാ​ന്യ​ത്തെ മ​ന​സി​ലാ​ക്കിക്കൊ​ടു​ക്ക​ൽ.

3. ടെ​ക്നി​ക്ക​ൽ സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ദ്യാ​ഭ്യാ​സ നി​ല​വാ​രം ഉ​യ​ർ​ത്താ​ൻ ഇ​ൻ​ഡ​സ്ട്രിയു​മാ​യി ബ​ന്ധ​മു​ള്ള ടെ​ക്നി​ക്ക​ൽ പ​ഠ​ന​ത്തി​നു ഗു​ണ​ഭോ​ക്താ​ക്ക​ളാ​യി മാ​റു​ന്ന ആ​ളു​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെയും അ​ഭി​പ്രാ​യ​ങ്ങ​ൾക്കൂ​ടി ആ​രാ​ഞ്ഞ് അ​വ​യെ മി​ക​വു​ള്ള​താ​ക്കു​ക.

പൊ​തു​വെ പ​റ​ഞ്ഞാ​ൽ സാ​ങ്കേ​തി​കവി​ദ്യ പ​ഠ​ന​രം​ഗ​ത്തും മാ​നേ​ജ്മെ​ന്‍റ്/ഫാ​ർ​മ​സി സ​യ​ൻ​സ്/ ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം പ​ഠ​ന മേ​ഖ​ല​യി​ലും സം​ഭ​വി​ച്ചി​ട്ടു​ള്ള ഗു​ണ​നി​ല​വാ​ര ത​ക​ർ​ച്ച മ​ന​സി​ലാ​ക്കി പൊ​തുജ​ന​ങ്ങ​ളെ അ​തു ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ക​ഴി​യും​വി​ധം ഇ​ത്ത​രം കോ​ഴ്സു​ക​ൾ പ​ഠി​പ്പി​ക്കു​ന്ന ഏ​ത് സ്ഥാ​പ​ന​ങ്ങ​ളാ​ണ് നി​ല​വാ​രം ഉ​ള്ള​ത് എ​ന്ന് നി​ശ്ച​യി​ച്ചു കൊ​ടു​ക്ക​ലാ​ണ്.

ഇ​വി​ടെ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യം എ​ൻബി​എ അ​ക്ര​ഡി​റ്റേ​ഷ​ൻ എ​ന്നു പ​റ​യു​ന്ന​ത് ഒ​രു സ്ഥാ​പ​ന​ത്തി​നു കി​ട്ടു​ന്ന അ​ക്ര​ഡി​റ്റേ​ഷ​നല്ല, മ​റി​ച്ച് ആ ​സ്ഥാ​പ​ന​ത്തി​ൽ ഓ​ഫ​ർ ചെ​യ്യു​ന്ന എ​ൻ​ജി​നിയ​റി​ംഗ്, മാ​നേ​ജ്മെ​ന്‍റ്, ഫാ​ർ​മ​സി, ആ​ർ​ക്കി​ടെ​ക്ച​ർ, അ​പ്ലൈ​ഡ് ആ​ർ​ട്സ്, ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ, ഹോ​സ്പി​റ്റാ​ലി​റ്റി ആ​ൻ​ഡ് ടൂ​റി​സം മാ​നേ​ജ്മെ​ന്‍റ് പോ​ലു​ള്ള പ്രോ​ഗ്രാ​മു​ക​ളി​ൽ ഡി​പ്ലോ​മ/ബി​രു​ദ/ ബി​രു​ദാ​ന​ന്ത​ര പ്രോ​ഗ്രാ​മു​ക​ൾ​ക്ക് ഓരോന്നോരോന്നായി ല​ഭി​ക്കു​ന്ന അ​ക്ര​ഡി​റ്റേ​ഷ​ൻ ആ​ണ്.
ഈ ​അ​ക്ര​ഡി​റ്റേ​ഷ​ൻ ല​ഭി​ക്കു​ന്ന​തോ​ടെ സ്ഥാ​പ​നം ഓ​ഫ​ർ ചെ​യ്യു​ന്ന പ്രോ​ഗ്രാ​മി​ന് ഉ​യ​ർ​ന്ന നി​ല​വാ​ര​വും മേ​ന്മ​യും ഉ​ണ്ട് എ​ന്നാ​ണ് സൂ​ചന.

ഇ​തു​പ്ര​കാ​രം ഒ​രു സ്ഥാ​പ​ന​ത്തി​ലെ ഏ​തെ​ങ്കി​ലും മു​ക​ളി​ൽ സൂ​ചി​പ്പി​ച്ച പ്രോ​ഗ്രാ​മു​ക​ൾ​ക്ക് എ​ൻബിഎ അ​ക്ര​ഡി​റ്റേഷ​ൻ ഉ​ണ്ട് എ​ന്ന് പ​ര​സ്യം ക​ണ്ടാ​ൽ പ്ര​സ്തു​ത പ്രോ​ഗ്രാം അ​ന്ത​ർ​ദേ​ശീ​യ നി​ല​വാ​ര​ത്തി​ലു​ള്ളതാ​ണെ​ന്ന കാ​ര്യം ഉ​റ​പ്പാ​യി. ഇ​ത്ത​രം അ​ക്ര​ഡി​റ്റേ​ഷ​ൻ നേ​ടി​യി​ട്ടു​ള്ള പ്രോ​ഗ്രാ​മു​ക​ളാ​ണ് ഒ​രാ​ൾ പ​ഠി​ച്ചു പാ​സാ​യി​ട്ടു​ള്ളതെങ്കി​ൽ, ലോ​ക​ത്തി​ലെ വി​വി​ധ​ങ്ങ​ളാ​യ രാ​ജ്യ​ങ്ങ​ളി​ൽ ഉ​പ​രി​പ​ഠ​ന​ത്തി​നും തൊ​ഴി​ലിനുമാ​യി ശ്ര​മം ന​ട​ത്തു​മ്പോ​ൾ, ഇ​വ​ർ​ക്ക് മു​ൻ​ഗ​ണ​ന​യും പ​രി​ഗ​ണ​ന​യും ല​ഭി​ക്കും.

2030 ആ​കു​മ്പോ​ഴേ​ക്കും ന​മ്മു​ടെ രാ​ജ്യ​ത്തെ എ​ല്ലാ സാ​ങ്കേ​തി​ക വി​ദ്യ/ മാ​നേ​ജ്മെ​ന്‍റ് പ​ഠ​ന പ്രോ​ഗ്രാ​മു​ക​ൾ എൻബിഎ അ​ക്ര​ഡി​റ്റേ​ഷ​ൻ നേ​ടു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും മ​റ്റ് അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​രം​ഭി​ക്കാ​ൻ എ​ൻ​ജി​നി​യ​റി​ംഗ്/ മാ​നേ​ജ്മെ​ന്‍റ് കോ​ള​ജു​ക​ൾ​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ വാ​ക്കാ​ൽ നി​ർ​ദേ​ശം ന​ൽ​കി ക​ഴി​ഞ്ഞു.

ഇ​ത്ത​ര​ത്തി​ൽ എ​ൻബിഎ അ​ക്ര​ഡി​റ്റേ​ഷ​ൻ നേ​ടി​യി​ട്ടു​ള്ള ബി​രു​ദ​മോ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മോ വി​ദ്യാ​ർ​ഥി നേ​ടു​മ്പോ​ൾ അ​വ​ർ​ക്കു ല​ഭി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ൻ ബിഎ അ​ക്ര​ഡി​റ്റേ​ഷ​ൻ ഉ​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​യി​രി​ക്കും. ഇ​താ​ണ് എ​ൻ​ബി​എ അ​ക്ര​ഡി​റ്റ​ഡ് ഡി​ഗ്രി എ​ന്ന​തു​കൊ​ണ്ട് അ​ർ​ഥ​മാ​ക്കു​ന്ന​ത്.
More News