ജനുവരി/മാർച്ചിൽ നടത്തിയ ഒന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ഗ്രൂപ്പ് 2 (ബി) ബിബിഎ, ബിസിഎ (റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) ഡിഗ്രി പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ജനുവരി/മാർച്ചിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിഎസ്സി ബോട്ടണി ആന്‍ഡ് ബയോടെക്നോളജി ഗ്രൂപ്പ് 2 (എ) കരിയർ റിലേറ്റഡ് (റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 21 വരെ അപേക്ഷിക്കാം.
ഓഗസ്റ്റിൽ നടന്ന പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് (പഞ്ചവത്സരം) ബിഎഎൽഎൽബി/ബികോംഎൽഎൽബി/ബിബിഎഎൽഎൽബി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ജനുവരി/മാർച്ചിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിഎ ഇംഗ്ലീഷ് & കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (2013 അഡ്മിഷൻ മുതൽ) ഡിഗ്രി പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 21 വരെ അപേക്ഷിക്കാം.
ഒന്നിന് നടന്ന നാലാം സെമസ്റ്റർ ബിഎഡ് ഡിഗ്രി ഓണ്‍ലൈൻ സ്പെഷൽ സപ്ലിമെന്ററി പരീക്ഷ (2015 സ്കീം) ഫലം വെബ്സൈറ്റിൽ.
മാർച്ചിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിഎസ്സി കെമിസ്ട്രി ആന്‍ഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി (2017 അഡ്മിഷൻ റെഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി, 2015, 2014, 2013 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 21 വരെ അപേക്ഷിക്കാം.
ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്നോളജിയുടെ 2018 മാർച്ചിൽ നടന്ന ഒന്ന്, മൂന്ന് സെമസ്റ്റർ (2014 സ്കീം റഗുലർ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി, 2011 സ്കീം സപ്ലിമെന്ററി), 2018 സെപ്റ്റംബറിൽ നടന്ന ആറാം സെമസ്റ്റർ (2011 സ്കീം സപ്ലിമെന്ററി, 2006 സ്കീം മേഴ്സി ചാൻസ്, 2014 സ്കീം റഗുലർ) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 30 വരെ അപേക്ഷിക്കാം.
പ്രാക്ടിക്കൽ & വൈവ
സെപ്റ്റംബറിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി മെഡിസിനൽ കെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും അഞ്ചു മുതൽ 16 വരെയും, നാലാം സെമസ്റ്റർ എംഎസ്സി അനലിറ്റിക്കൽ കെമിസ്ട്രി, അപ്ലൈഡ് കെമിസ്ട്രി പരീക്ഷകളുടെ പ്രാക്ടിക്കലും വൈവയും ഏഴു മുതൽ 21 വരെ അതത് കോളജിലും ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎസ്സി ബയോകെമിസ്ട്രി ആന്‍ഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ എട്ടു മുതലും, നാലാം സെമസ്റ്റർ ബിഎസ്സി ബയോടെക്നോളജി (മൾട്ടിമേജർ) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഏഴു മുതലും, നാലാം സെമസ്റ്റർ സിബിസിഎസ് ബിഎസ്സി. സ്റ്റാറ്റിസ്റ്റിക്സ് പ്രാക്ടിക്കൽ പരീക്ഷ എട്ടു മുതൽ 23 വരെ അതത് കോളജുകളിൽ നടത്തും. വിശദമായ ടൈംടേബിളുകൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ മാറ്റി
അഞ്ചിന് തുടങ്ങാനിരുന്ന നാലാം സെമസ്റ്റർ സിബിസിഎസ്എസ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം ബിഎസ്സി ബോട്ടണി (കോംപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പരീക്ഷാഫീസ്
കരിയർ റിലേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം ബിഎ/ബിഎസ്സി/ബികോം/ബിബിഎ/
ബിസിഎ/ബിപിഎ ഒന്നാം സെമസ്റ്റർ സപ്ലിമെന്ററി (2012 അഡ്മിഷൻ), മേഴ്സി ചാൻസ് (2010, 2011 അഡ്മിഷൻ), മൂന്നാം സെമസ്റ്റർ സപ്ലിമെന്ററി (2012 അഡ്മിഷൻ), മേഴ്സി ചാൻസ് (2010, 2011 അഡ്മിഷൻ) പരീക്ഷകൾക്ക് 19 വരെയും 50 രൂപ പിഴയോടെ 24 വരെയും 125 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഡിസംബറിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചർ, ഡിസംബർ ഏഴി ന് ആരംഭിക്കുന്ന ബിഎഡ് സ്പെഷൽ എഡ്യൂക്കേഷൻ (2015 സ്കീം) റഗുലർ/സപ്ലിമെന്ററി പരീക്ഷകൾക്ക് ഒമ്പതു വരെയും 50 രൂപ പിഴയോടെ 13 വരെയും 125 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
നവംബറിൽ നടക്കുന്ന ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം സിബിസിഎസ്എസ് ബിഎ/ബിഎസ്സി/ബികോം ഒന്നാം സെമസ്റ്റർ ഇംപ്രൂവ്മെന്റ് (2017 അഡ്മിഷൻ), സപ്ലിമെന്ററി (2013,2014,2015,2016 അഡ്മിഷൻ) പരീക്ഷകൾക്ക് അഞ്ചു മുതൽ ഓണ്‍ലൈനായി അപേക്ഷിക്കാം. 12 വരെയും 50 രൂപ പിഴയോടെ 14 വരെയും 125 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കരിയർ റിലേറ്റഡ് ബിഎ/ബിഎസ്സി/ബികോം/ബിപിഎ/ബിബിഎ/ബിസിഎ/
ബിഎംഎസ്/ബിഎസ്ഡബ്ല്യൂ/ബിവോക്. ഒന്നാം സെമസ്റ്റർ ഡിഗ്രി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
പരീക്ഷാകേന്ദ്രം
ഏഴിന് ആരംഭിക്കുന്ന ബികോം. ആന്വൽ സ്കീം സപ്ലിമെന്ററി പരീക്ഷയ്ക്ക് ചെന്പഴന്തി എസ്എൻ കോളജ്, തിരുവനന്തപുരം മാർ ഈവാനിയോസ് കോളജ്, കൊല്ലം ഫാത്തിമാ മാതാ കോളജ് എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ചവർ യഥാക്രമം തിരുവനന്തപുരം എംജി കോളജ്, ഗവ. ആർട്സ് കോളജ്, കൊല്ലം ടികെഎം ആർട്സ് ആന്‍ഡ് സയൻസ് കോളജ് എന്നിവിടങ്ങളിൽ പരീക്ഷ എഴുതണം. കാസർഗോഡ്, കണ്ണൂർ, പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിലെ ലേണർ സപ്പോർട്ട് സെന്ററുകളിലെ വിദ്യാർഥികൾ ചേർത്തല സെന്റ് മൈക്കിൾസ് കോളജിൽ പരീക്ഷ എഴുതണം.
ഓഗസ്റ്റിൽ നടന്ന നാലാം സെമസ്റ്റർ ബിടെക് ഡിഗ്രി (2008, 2013 സ്കീം) പരീക്ഷയുടെ ലാബ് പരീക്ഷകൾ ഏഴു മുതൽ ആരംഭിക്കും. പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റം ഉളളതിനാൽ വിദ്യാർഥികൾ മുൻകൂട്ടി കോളജുമായി ബന്ധപ്പെട്ട് പുതിയ കേന്ദ്രങ്ങൾ മനസിലാക്കേണ്ട താണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പെൻഷൻകാരുടെ ശ്രദ്ധയ്ക്ക്
സർവകലാശാലയിൽ നിന്നും പെൻഷൻ കൈപ്പറ്റുന്നവർ 201819 സാന്പത്തിക വർഷം ആദായനികുതിയുടെ പരിധിയിൽ വരുന്നുണ്ടെ ങ്കിൽ ഡിസംബർ 15 നകം നിർബന്ധമായും നിർദ്ദിഷ്ട ഫോർമാറ്റിൽ ആദായനികുതി സ്റ്റേറ്റ്മെന്റും അനുബന്ധ രേഖകളും (ഇതുവരെ സമർപ്പിച്ചിട്ടില്ലെങ്കിൽ) പെൻഷൻ സെക്ഷനിൽ സമർപ്പിക്കണം.