നാലാം സെമസ്റ്റർ എംബിഎ വൈവാവോസി
നാലാം സെമസ്റ്റർ എംബിഎ ജൂലൈ 2018 (2016 അഡ്മിഷൻ റെഗുലർ/201315 അഡ്മിഷൻ സപ്ലിമെന്ററി/2012 അഡ്മിഷൻ ഒന്നാമത്തെ മേഴ്സി ചാൻസ്) പരീക്ഷയുടെ പ്രോജക്ട് ഇവാല്യുവേഷൻ/വൈവാവോസി എട്ടു മുതൽ 19 വരെ വിവിധ കോളജുകളിൽ നടക്കും.
ബിഎ സൂക്ഷ്മപരിശോധന
നാലാം സെമസ്റ്റർ ബിഎ മാർച്ച് പരീക്ഷയുടെ സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷിച്ച വിദ്യാർഥികൾ എട്ട്, ഒൻപത് തീയതികളിൽ തിരിച്ചറിയൽ രേഖയുമായി സിൽവർ ജൂബിലി പരീക്ഷാഭവനിലെ റൂം നന്പർ 413ൽ എത്തണം.
പരീക്ഷാഫലം
ജനുവരിയിലെ ഒന്നു മുതൽ നാലു വരെ സെമസ്റ്റർ എംഎസ്സി ബയോകെമിസ്ട്രി, മൈക്രോബയോളജി (നോണ്‍ സിഎസ്എസ്) മേഴ്സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 16 വരെ അപേക്ഷിക്കാം.
മേയിലെ ബിടെക് (സീപാസ് കോളജുകളുടെ) അഞ്ചാം സെമസ്റ്റർ റഗുലർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 19 വരെ അപേക്ഷിക്കാം.
പ്രാക്ടിക്കൽ
ഒക്ടോബറിലെ അഞ്ചാം സെമസ്റ്റർ ബിഎസ്സി ഫുഡ് സയൻസ് ആൻഡ് ക്വാളിറ്റി കണ്ട്രോൾ (സിബിസിഎസ്എസ് റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ 15 മുതൽ 27 വരെ അതതു കോളജുകളിൽ നടക്കും.