University News
ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം
എംജി സര്‍വകലാശാലയിലെ എംജിയു ഇന്നൊവേഷന്‍ ഫൗണ്ടേഷനില്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. https://mguif.com/site/careers/ എന്ന എജിയുഐഎഫ് വെബ്സൈറ്റ് ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കാം.സ്വയം തയാറാക്കിയ അപേക്ഷ അനുബന്ധ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്കും 21 വരെ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

എംജി ഓഫ് ക്യാമ്പസ് പരീക്ഷകള്‍ മെയ് മൂന്നു മുതല്‍

ഓഫ് ക്യാമ്പസ് പ്രോഗ്രാമുകളുടെ സപ്ലിമെന്റി, മെഴ്സി ചാന്‍സ് പരീക്ഷകള്‍ മെയ് മൂന്നിനു തുടങ്ങും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍/വൈവ

ആറാം സെമസ്റ്റര്‍ ഫാമിലി ആന്‍ഡ് കമ്പ്യൂട്ടര്‍ സയന്‍സ്(സിബിസിഎസ് 2021 അഡ്മിഷന്‍ റഗുലര്‍, 2017, 2018, 2019, 2020 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് മാര്‍ച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 18 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

ആറാം സെമസ്റ്റര്‍ ബിവോക് ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് മാനേജ്മെന്റ്, ബിവോക് ഫാഷന്‍ ടെക്നോളജി, ബിവോക് ഫാഷന്‍ ടെക്നോളജി ആന്‍ഡ് മെര്‍ച്ചന്‍ഡൈസിംഗ്(2021 അഡ്മിഷന്‍ റഗുലര്‍, 20182020 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് പുതിയ സ്‌കീം, മാര്‍ച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 15 മുതല്‍ അതത് കോളജുകളില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

ആറാം സെമസ്റ്റര്‍ ബിവോക് ബ്രോഡ് കാസ്റ്റിംഗ് ആന്‍ഡ് ജേണലിസം(പുതിയ സ്‌കീം 2021 അഡ്മിഷന്‍ റഗുലര്‍, 2018, 2019, 2020 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് മാര്‍ച്ച് 2024) പരീക്ഷയുടെ പ്രൊജക്ട് ഡസര്‍ട്ടേഷന്‍, വൈവ വോസി പ്രാക്ടിക്കല്‍ പരീക്ഷകള്‍ 17 മുതല്‍ അതത് കോളജുകളില്‍ നടക്കും. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.

ആറാം സെമസ്റ്റര്‍ ബിഎ കോര്‍പ്പറേറ്റ് ഇക്കണോമിക്സ് മോഡല്‍ 3(സിബിസിഎസ് 2021 അഡ്മിഷന്‍ റഗുലര്‍, 20172020 അഡ്മിഷനുകള്‍ സപ്ലിമെന്ററി മാര്‍ച്ച് 2024) പരീക്ഷയുടെ പ്രൊജക്ട് വൈവ പരീക്ഷകള്‍ 18നു പത്താമുട്ടം സെന്റ് ഗിറ്റ്സ് കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

ആറാം സെമസ്റ്റര്‍ ബോട്ടണി മോഡല്‍ (1, 2, 3) (സിബിസിഎസ് 2021 അഡ്മിഷന്‍ റഗുലര്‍, 2017, 2018, 2019, 2020 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് മാര്‍ച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 30 മുത്‍ വിവധ കേന്ദ്രങ്ങളില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

ആറാം സെമസ്റ്റര്‍ ബിഎ മലയാളം (മോഡല്‍ 1, 2) (സിബിസിഎസ് 2021 അഡ്മിഷന്‍ റഗുലര്‍, 2017, 2018, 2019, 2020 അഡ്മിഷനുകള്‍ സപ്ലിമെന്ററി മാര്‍ച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍/ വൈവ വോസി പരീക്ഷകള്‍ 29 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

പരീക്ഷാ ഫലം

ഒന്നും രണ്ടും സെമസ്റ്ററുകള്‍ എംഎ സോഷ്യോളജി പ്രൈവറ്റ് രജിസ്ട്രേഷന്‍(201415 അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്, 2016, 2017, 2018 അഡ്മിഷനുകള്‍ സപ്ലിമെന്ററി മാര്‍ച്ച് 2023) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് 22 വരെ 2015 അഡ്മിഷന്‍ മെഴ്സി ചാന്‍സ്, 20162018 അഡ്മിഷന്‍ സപ്ലിമെന്ററി വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായും 2014 അഡ്മിഷന്‍ മെഴ്സി ചാന്‍സ് വിദ്യാര്‍ഥികള്‍ നേരിട്ടും പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തിലും സമര്‍പ്പിക്കണം.

ജനുവരിയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എംപിഇഎസ്(2021 അഡ്മിഷന്‍ റഗുലര്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്് 23 വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കാം.