University News
പ്രാക്ടിക്കല്‍
അഞ്ചാം സെമസ്റ്റര്‍ സിബിസിഎസ് (2021 അഡ്മിഷന്‍ വിദ്യാര്‍ഥികള്‍ക്കുള്ള സ്പെഷല്‍ അപ്പിയറന്‍സ് മാര്‍ച്ച് 2024) ബിഎ മ്യൂസിക് വയലിന്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 18 മുതല്‍ 20 വരെയും മ്യൂസിക് വോക്കല്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മേയ് മൂന്നിനും തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സില്‍ നടത്തും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

അഞ്ചാം സെമസ്റ്റര്‍ ബിഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ് മോഡല്‍ മൂന്ന് സിബിസിഎസ് (2021 അഡ്മിഷനിലെ പരാജയപ്പെട്ട വിദ്യാര്‍ഥികള്‍ക്കു മാത്രമുള്ള സ്പെഷല്‍ റീ അപ്പിയറന്‍സ് മാര്‍ച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 23ന് ആലുവ യുസി കോളജില്‍ നടക്കും.

പരീക്ഷാ തീയതി

എട്ടാം സെമസ്റ്റര്‍ ബിഎച്ച്എം (2020 അഡ്മിഷന്‍ റെഗുലര്‍) പരീക്ഷകള്‍ 29ന് ആരംഭിക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ പിജിസിഎസ്എസ് (റെഗുലര്‍ സപ്ലിമെന്ററി) മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ അപ്ലൈഡ് ഇലക്ട്രോണിക്സ്, മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ സൈബര്‍ ഫോറന്‍സിക്സ് പരീക്ഷകളുടെ(നവംബര്‍ 2023) ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യ നിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 23 വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

നാലാം സെമസ്റ്റര്‍ ബിഎ, ബികോം പ്രൈവറ്റ് രജിസ്ട്രേഷന്‍ (സിബിസിഎസ്2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2021, 2020, 2019, 2018, 2017 അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്) പരീക്ഷകള്‍ക്ക് 22 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 25വരെയും സൂപ്പര്‍ ഫൈനോടെ 29വരെയും അപേക്ഷ സ്വീകരിക്കും.

നാലാം സെമസ്റ്റര്‍ സിബിസിഎസ് (പുതിയ സ്‌കീം2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2018, 2018, 20109, 2020, 2021 അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്), നാലാം സെമസ്റ്റര്‍ സിബിസിഎസ് ബിഎസ്്‌സി സൈബര്‍ ഫോറന്‍സിക് (2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2019,2020, 2021 അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്) പരീക്ഷകള്‍ക്ക് 19 വരെ ഫീസ് അടച്ച് അപേക്ഷ നല്‍കാം. 23 വരെ ഫൈനോടെയും 26 വരെ സൂപ്പര്‍ ഫൈനോടെയും അപേക്ഷ സ്വീകരിക്കും.