University News
പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റര്‍ ബിഎസ് സി ഇന്‍ഫര്‍മേഷന്‍ ടെക്നോളജി(സിബിസിഎസ് സ്പെഷല്‍ റീഅപ്പിയറന്‍സ് 2021 അഡ്മിഷന്‍ ബാച്ചിലെ പരാജയപ്പെട്ട വിദ്യാര്‍ഥികള്‍ക്കു വേണ്ടി മാര്‍ച്ച് 2024) പരീക്ഷയുടെ പ്രാക്്ടിക്കല്‍ പരീക്ഷ ഏപ്രില്‍ 17 ന് ഇടക്കൊച്ചി സിയന്ന കോളജ് ഓഫ് പ്രഫഷണല്‍ സ്റ്റഡീസില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

വൈവ വോസി

ആറാം സെമസ്റ്റര്‍ ബി.വോക് ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി, ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ടൂറിസം അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി(പുതിയ സ്‌കീം 2021 അഡ്മിഷന്‍ റഗുലര്‍, 2018,2019,2020 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് മാര്‍ച്ച് 2024) പരീക്ഷയുടെ പ്രോജക്ട് ഡിസെര്‍ട്ടേഷന്‍ ആന്റ് ട്രാവല്‍ ഏജന്‍സി, ടൂര്‍ ഇന്റേണ്‍ഷിപ്പ് വൈവ വോസി പരീക്ഷകള്‍ 12 മുതല്‍ അതത് കോളജുകളില്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

എം.ജിയില്‍ ഉള്‍നാടന്‍ ജലഗതാഗത ക്രൂ സെര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാം

സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസ് ഇന്‍ലാന്‍ഡ് വെസല്‍ ക്രൂ സെര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാം നടത്തുന്നു. തിയറി ക്ലാസുകള്‍ക്കൊപ്പം പ്രായോഗികപരിശീലനവും ഉള്‍പ്പെട്ട 100 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രോഗ്രാം ജലഗതാഗത വാഹനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ വൈദഗ്ധ്യം നേടാന്‍ ഉപകരിക്കും.
ആദ്യ ബാച്ചിന്റെ ക്ലാസ് 20 ന് ആരംഭിക്കും. പ്രായപരിധിയില്ല, പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ 04812733374