University News
മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ച് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ
എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഒ​ക്ടോ​ബ​ർ 2018 (2008 സ്കീം ​സ​പ്ലി​മെ​ന്‍റ​റി) മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ച് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 31ന് ​ഹീ​രാ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, പ​ന​വൂ​ർ, വി​ദ്യാ അ​ക്കാ​ദ​മി ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, കി​ളി​മാ​നൂ​ർ എ​ന്നീ സെ​ന്‍റ​റു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

തീ​യ​തി നീ​ട്ടി

മൂ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ഫ​സ്റ്റ് ഡി​ഗ്രി പ്രോ​ഗ്രാം (ക​രി​യ​ർ റി​ലേ​റ്റ​ഡ് ഉ​ൾ​പ്പെ​ടെ) ജ​നു​വ​രി 2019 (2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ 2016 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ് 2013, 2014 & 2015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ സി​ഇ മാ​ർ​ക്ക് കോ​ള​ജു​ക​ളി​ൽ നി​ന്ന് അ​പ് ലോ​ഡ് ചെ​യ്യാ​നു​ള​ള തീ​യ​തി മാ​ർ​ച്ച് 11 വ​രെ നീ​ട്ടി.

ടൈം​ടേ​ബി​ൾ

ആ​റാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ എ​ൽ​എ​ൽ​ബി/​ബി​കോം എ​ൽ​എ​ൽ​ബി/​ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ളു​ടെ പു​നഃ​ക്ര​മീ​ക​രി​ച്ച ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പു​തി​യ വെ​ബ്സൈ​റ്റ്

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ എ​ല്ലാ​വി​ധ ഫീ​സു​ക​ളും ഓ​ണ്‍​ലൈ​നാ​യി സ്വീ​ക​രി​ക്കു​ന്ന​തി​നു​ള​ള പു​തി​യ വെ​ബ്സൈ​റ്റ് 26 മു​ത​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഈ ​സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.

ഹ​യ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ സ​ർ​വേ

സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള​ള എ​ല്ലാ കോ​ള​ജു​ക​ളും ഫെ​ബ്രു​വ​രി 28ന് ​മു​ന്പാ​യി ഹ​യ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ സ​ർ​വേ പൂ​ർ​ത്തി​ക​രി​ച്ച് www.aishe.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ഡാ​റ്റ അ​പ് ലോ​ഡ് ചെ​യ്യ​ണം. ഫോ​ണ്‍: 9447310097

പ​രീ​ക്ഷാ​ഫ​ലം

2018 ന​വം​ബ​റി​ൽ ന​ട​ത്തി​യ എം​ഫി​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ 2017 2018 ബാ​ച്ച് (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2018 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ അ​വ​സാ​ന വ​ർ​ഷ ബി​ഡി​എ​സ് പാ​ർ​ട്ട് ഒ​ന്ന് (സ​പ്ലി​മെ​ന്‍റ​റി 2008 ന് ​മു​ൻ​പു​ള​ള സ്കീം) ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 2019 ഫെ​ബ്രു​വ​രി അ​ഞ്ച്‌​വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫീ​സ്

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി/​എം​കോം/​എം​എ​സ്ഡ​ബ്യു (റെ​ഗു​ല​ർ/​സ​പ്ല​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്) ഫെ​ബ്രു​വ​രി 2019 പ​രീ​ക്ഷ​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഇ​ന്ന് ആ​രം​ഭി​ക്കും. പി​ഴ കൂ​ടാ​തെ 2019 ഫെ​ബ്രു​വ​രി ഏ​ഴു​വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ഫെ​ബ്രു​വ​രി 11 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ ഫെ​ബ്രു​വ​രി 13 വ​രെ​യും അ​പേ​ക്ഷി​ക്കാം.