ആറാം സെമസ്റ്റർ ബിഎസ്സി ബോട്ടണി പ്രാക്ടിക്കൽ ഏപ്രിൽ ഒന്നു മുതൽ
ആറാം സെമസ്റ്റർ ബിഎസ്സി ബോട്ടണി (മോഡൽ ഒന്ന്, രണ്ട്, മൂന്ന് സിബിസിഎസ്എസ് റെഗുലർ, റീഅപ്പിയറൻസ്, സപ്ലിമെന്ററി) ജനുവരി 2019 പരീക്ഷയുടെ പ്രാക്ടിക്കൽ ഏപ്രിൽ ഒന്നു മുതൽ അഞ്ചുവരെ അതതു കോളജുകളിൽ നടക്കും.
ടൈംടേബിൾ വെബ്സൈറ്റിൽ. പരീക്ഷയോടനുബന്ധിച്ച് എക്സാമിനർ സമിതി യോഗം 27ന് രാവിലെ 11ന് സിൽവർ ജൂബിലി പരീക്ഷഭവനിലെ 201ാം നന്പർ മുറിയിൽ.
ആറാം സെമസ്റ്റർ ബിഎസ്സി ഇലക്ട്രോണിക്സ്, ബിഎസ്സി കംപ്യൂട്ടർ മെയിന്റനൻസ് ആൻഡ് ഇലക്ട്രോണിക്സ് (സിബിസിഎസ്എസ് റെഗുലർ, സപ്ലിമെന്ററി) മാർച്ച് 2019 പരീക്ഷയുടെ പ്രാക്ടിക്കൽ, പ്രോജക്ട് മൂല്യനിർണയം, വൈവാവോസി പരീക്ഷകൾ 26 മുതൽ 28 വരെ കോളജുകളിൽ നടക്കും.
വൈവാവോസി
ആറാം സെമസ്റ്റർ ബിഎസ്സി മാത്തമാറ്റിക്സ് മോഡൽ ഒന്ന് മാർച്ച് 2019 പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയവും വൈവാവോസിയും ഏപ്രിൽ മൂന്ന്, നാല്, അഞ്ച് തീയതികളിൽ കോളജുകളിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷ ഫലം
2018 ജൂലൈയിലെ നാലാം സെമസ്റ്റർ എംഎഎംജെസി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ മൂന്നുവരെ അപേക്ഷിക്കാം.
2018 ജൂണിലെ രണ്ടാം സെമസ്റ്റർ എംഎസ്സി ബയോഇൻഫോർമാറ്റിക്സ് (പിജിസിഎസ്എസ് റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ മൂന്നുവരെ അപേക്ഷിക്കാം.
2019 ജനുവരിയിലെ നാലാം സെമസ്റ്റർ എംഎസ്സി കംപ്യൂട്ടർ എൻജിനിയറിംഗ് ആൻഡ് നെറ്റ്വർക്ക് ടെക്നോളജി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ മൂന്നുവരെ അപേക്ഷിക്കാം.
2018 ജൂണിലെ രണ്ടാം സെമസ്റ്റർ എംഎസ്സി ഇലക്ട്രോണിക്സ് (പിജിസിഎസ്എസ് റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ മൂന്നുവരെ അപേക്ഷിക്കാം.
2018 നവംബറിലെ മൂന്നാം സെമസ്റ്റർ എൽഎൽബി (ത്രിവത്സരം നാല് പിഎം ഒന്പതു പിഎം റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ നാലുവരെ അപേക്ഷിക്കാം.
2018 നവംബറിലെ മൂന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് (2017 അഡ്മിഷൻ റെഗുലർ 2017ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ നാലുവരെ അപേക്ഷിക്കാം.
2017 ഫെബ്രുവരിയിൽ സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ സ്പോർട്സ് സയൻസിൽ നടന്ന പിഎച്ച്ഡി കോഴ്സ് വർക്ക് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2017 നവംബറിൽ സ്കൂൾ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസിൽ നടന്ന പിഎച്ച്ഡി കോഴ്സ് വർക്ക് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2018 ഫെബ്രുവരിയിലെ ഒന്നാം സെമസ്റ്റർ എംഫിൽ എൻവയോണ്മെന്റ് മാനേജ്മെന്റ് പരീക്ഷയുടെ പരിഷ്കരിച്ച ഫലവും 2018 നവംബറിലെ രണ്ടാം സെമസ്റ്റർ എംഫിൽ എൻവയോണ്മെന്റ് മാനേജ്മെന്റ് പരീക്ഷയുടെ ഫലവും പുനഃപ്രസിദ്ധീകരിച്ചു.
എംഎ സോഷ്യോളജി: സ്ഥാനപട്ടിക
2016 ജൂണിലെ നാലാം സെമസ്റ്റർ എംഎ സോഷ്യോളജി പരീക്ഷയുടെ അന്തിമ സ്ഥാനപട്ടിക പ്രസിദ്ധീകരിച്ചു. കോതമംഗലം മാർ അത്താനേഷ്യസ് കോളജിലെ അഖില ജോണ്സണ്, കോട്ടയം സിഎംഎസ് കോളജിലെ അഞ്ജലി സാബു, റൊവേന ജൊലീനെ കാബ്രൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ഉത്തരക്കടലാസ്
മൂന്നാം സെമസ്റ്റർ സിബിസിഎസ്എസ് ബിരുദ പരീക്ഷകളുടെ മൂല്യനിർണയ ചുമതലയുള്ള ചീഫ് എക്സാമിനർമാർ 23നകം മൂല്യനിർണയം പൂർത്തിയാക്കി ഉത്തരക്കടലാസ് നിർബന്ധമായും ക്യാന്പുകളിൽ തിരികെ ഏൽപ്പിക്കണം. മൂന്നാം സെമസ്റ്റർ പിജി സിഎസ്എസ് പരീക്ഷകളുടെ ചീഫ് എക്സാമിനർമാർ മൂല്യനിർണയം പൂർത്തിയാക്കിയ ഉത്തരക്കടലാസുകൾ 25നകം ക്യാന്പുകളിൽ തിരികെ ഏൽപ്പിക്കണമെന്നു പരീക്ഷ കണ്ട്രോളർ അറിയിച്ചു.