യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ്,കാര്യവട്ടം കമ്പൈൻഡ് ഒന്നും രണ്ടും സെമസ്റ്റർ ബിടെക് ഡിഗ്രി പരീക്ഷ ( 2018 സ്കീം റെഗുലർ) 30 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
അപേക്ഷ തീയതി
മേയ് മാസത്തിൽ നടക്കുന്ന ഒന്നും രണ്ടും വർഷ ബികോം ആനുവൽ (പ്രൈവറ്റ് എസ്ഡിഇ റെഗുലർ, ഇംപ്രൂവ്മെൻറ്, സപ്ലിമെന്ററി) വിദ്യാർഥികളുടെ ഫീസ് അടയ്ക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്, ഈ മാസം 11 മുതൽ 22 വരെ പിഴയില്ലാതെയും 25 വരെ 50 രൂപ പിഴയോടുകൂടിയും 27 വരെ 125 രൂപ പിഴയോടുകൂടിയും ഫീസ് അടയ്ക്കാം.
മേയിൽ നടക്കുന്ന രണ്ടാം സെമസ്റ്റർ ബിഎഡ് ഡിഗ്രിപരീക്ഷ (2013, 2004 സ്കീം മേഴ്സി ചാൻസ്) ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 26 വരെയും 50 രൂപ പിഴയോടുകൂടി ഏപ്രിൽ 30 വരെയും 125 രൂപ പിഴയോടുകൂടി മേയ് ആറുവരെയും അപേക്ഷിക്കാം.
സമ്പർക്ക ക്ലാസ്സ്
വിദൂര വിദ്യാഭ്യാസ കേന്ദ്രം കൊല്ലം സെന്ററുകളിൽ 13,14 തീയതികളിൽ ക്ലാസ് ഉണ്ടായിരിക്കുന്നതല്ല.
എംഎ ഹിന്ദി ഒഴികെ കാര്യവട്ടം കേന്ദ്രത്തിലെ എല്ലാ ക്ലാസുകളും 13, 14 തീയതികളിൽ നടക്കും. എംകോം മൂന്നാം സെമസ്റ്റർ ക്ലാസുകൾ 13ന് ആരംഭിക്കും.
ഒന്നാം സെമസ്റ്റർ എംബിഎ ക്ലാസുകൾ 13 ,14 തീയതികളിൽ യുഐടി കുറവൻകോണത്തു നടക്കും.
20, 21 തീയതികളിൽ കാര്യവട്ടം എസ്ഡിഇ പാളയം, കൊല്ലം എന്നീ സെന്ററുകളിൽ ക്ലാസ് ഉണ്ടായിരിക്കുന്നതല്ല
പുനഃ ക്രമീകരിച്ച പരീക്ഷാ കേന്ദ്രം
ശ്രീ .വിദ്യാധിരാജ ആർട്സ് ആൻഡ് സയൻസ് കോളജിൽ നടത്താനിരുന്ന ആറാം സെമസ്റ്റർ സിബിസിഎസ് എസ് ബിഎ /ബിഎസ്സി /ബികോം ,സിബിസിഎസ്എസ് കരിയർ റിലേറ്റഡ് പരീക്ഷകൾ ലോക്സഭാ തെരഞ്ഞെടുപ്പ് ആയതിനാൽ കരുനാഗപ്പള്ളി ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തും.