ഏപ്രിൽ 11നും 22 മുതൽ 24 വരെയും കാര്യവട്ടം എൽഎൻസിപിഇ യിൽ നടത്താൻ നിശ്ചയിച്ചിരുന്ന എംപിഇ, ബിപിഎഡ് ഡിഗ്രി കോഴ്സുകളുടെ പുനഃക്രമീകരിച്ച പരീക്ഷാതീയതികൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
ഏപ്രിലിൽ നടത്തുന്ന ആറാം സെമസ്റ്റർ ബിഎസ്സി ഇലക്ട്രോണിക്സ് ഡിഗ്രി പരീക്ഷയുടെ (2016 അഡ്മിഷൻ റെഗുലർ, 2013 2015 അഡ്മിഷൻസ് സപ്ലിമെന്ററി) പ്രായോഗിക പരീക്ഷ മേയ് രണ്ടു മുതൽ അതതു കോളജുകളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഏപ്രിലിൽ നടത്തുന്ന സിബിസിഎസ്എസ് കരിയർ റിലേറ്റഡ് ബിസിഎ ആറാം സെമസ്റ്റർ പ്രായോഗിക പരീക്ഷകളും പ്രോജക്ട് വൈവ പരീക്ഷകളും മേയ് രണ്ടു മുതൽ ഏഴുവരെ അതത് പരീക്ഷ കേന്ദ്രങ്ങളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഏപ്രിലിൽ നടത്തുന്ന ആറാം സെമസ്റ്റർ ബിഎസ്സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി പ്രാക്ടിക്കൽ 29 മുതൽ മേയ് ഏഴുവരെ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ഏപ്രിലിൽ നടത്തുന്ന ആറാം സെമസ്റ്റർ ബിഎസ്സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി കോഴ്സിന്റെ കോർ ബയോകെമിസ്ട്രി പ്രാക്ടിക്കൽ 29 മുതൽ മേയ് ഏഴുവരെ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
ഏപ്രിലിൽ യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ് കാര്യവട്ടം എട്ടാം സെമസ്റ്റർ ബിടെക് ഡിഗ്രി പരീക്ഷ (2013 സ്കീം 2015 അഡ്മിഷൻ റെഗുലർ) 30ന് ആരംഭിക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
പുനഃക്രമീകരിച്ച രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎ എൽഎൽബി/ബികോം എൽഎൽബി/ബിബി എ എൽഎൽബി പരീക്ഷകൾ മേയ് 13ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
മൂല്യനിർണയം
2019 ഏപ്രിൽ, 2019 ജനുവരി, 2018 ഡിസംബർ മാസത്തിൽ നടത്തിയ ആറ്, മൂന്ന്, ഒന്ന് സെമസ്റ്റർ ബിഎ/ബിഎസ്സി/ബികോം സിബിസിഎസ്എസ്/സിആർ പരീക്ഷകളുടെ മൂല്യനിർണയം യഥാക്രമം മേയ് 13, 21, 30 മുതൽ കേന്ദ്രീകൃത മൂല്യനിർണയ സംവിധാനത്തിൽ ആരംഭിക്കുന്നതിനാൽ എല്ലാ അധ്യാപകരും മൂല്യനിർണയ ക്യാന്പിൽ പങ്കെടുക്കേണ്ടതാണ്. വിശദമായ അറിയിപ്പുകൾ ഇമെയിൽ മുഖാന്തിരം നൽകും.
പ്രോജക്ട് ചർച്ച
വിദൂര വിദ്യാഭ്യാസ കേന്ദ്രം എംഎസ്സി മാത്തമാറ്റിക്സ് (201719) ബാച്ചിലെ വിദ്യാർഥികൾക്കായി പ്രോജക്ട് ചർച്ച 20ന് എസ്ഡിഇ പാളയം കാന്പസിൽ നടത്തും. തിരുവനന്തപുരം, കൊല്ലം കേന്ദ്രങ്ങളിലെ വിദ്യാർഥികൾ ഹാജരാകണം.
ക്ലാസുകൾ ഇല്ല
20, 21 തീയതികളിൽ കാര്യവട്ടം എസ്ഡിഇ പാളയം, കൊല്ലം എന്നീ കേന്ദ്രങ്ങളിൽ ക്ലാസുകൾ ഉണ്ടായിരിക്കുന്നതല്ല.
പരീക്ഷാഫലം
2018 നവംബറിൽ നടന്ന ആറാം സെമസ്റ്റർ ബിടെക് പാർട്ട് ടൈം റീസ്ട്രേക്ച്ചേർഡ് (2008 സ്കീം) പരീക്ഷാഫലം വെബ്സൈറ്റിൽ.