വനിതാ വി​ല്ലേ​ജ് ഓ​ഫീ​സ​ർക്കു സംഭവിച്ചതെന്ത്?; അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സ്
Monday, October 4, 2021 3:15 PM IST
അ​ടൂ​ര്‍: അ​ടൂ​രിൽ വനിതാ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ടൂ​ര്‍ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ത്തു. അ​ടൂ​ര്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ ക​ല​യ​പു​രം പൂ​വ​റ്റൂ​ര്‍ കി​ഴ​ക്ക് വാ​ഴോ​ട്ട് വീ​ട്ടി​ല്‍ ജ​യ​കു​മാ​റി​ന്‍റെ ഭാ​ര്യ എ​സ്. ക​ല (49) മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് അ​ടൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ശസ്ത്രക്രിയയ്ക്കു ശേഷം ചികിത്സയിലിരിക്കെയാണ് കല മരണത്തിനു കീഴടങ്ങിയത്.

മ​ര​ണ​ത്തി​നു കാ​ര​ണം ചി​കി​ത്സാ പി​ഴ​വാ​ണെന്നു ചൂ​ണ്ടി​കാ​ട്ടി ബ​ന്ധു​ക്ക​ള്‍ ന​ല്കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ഒ​ന്നി​നു ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​യാ​യ ക​ല​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തോ​ടെ വി​ദഗ്ധ ചി​കി​ത്സ​യ്ക്കാ​യി ശ​നി​യാ​ഴ്ച കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.


ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ശ​സ​ത്ര​ക്രി​യ​യ്ക്കു​ശേ​ഷം നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്ക​വേ അ​പ്ര​തീ​ക്ഷി​ത​മാ​യി ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യെ​ന്നാ​ണ് പ​റ​യു​ന്ന​ത്. മൃ​ത​ദേ​ഹം ഇ​ന്ന​ലെ കൊ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തി.

ക​ല​യു​ടെ സം​സ്‌​കാ​രം തിങ്കളാഴ്ച വൈ​കു​ന്നേ​രം നാ​ലി​നു പ​രേ​ത​യു​ടെ വീ​ടാ​യ ക​ല​യ​പു​രം പൂ​വ​റ്റൂ​ര്‍ വാ​ഴോ​ട്ട് വീ​ട്ടി​ല്‍ ന​ട​ക്കും. ജ​ന​കീ​യ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ എ​ന്ന നി​ല​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ശ്ര​ദ്ധേ​യാ​യ ക​ല​യു​ടെ നി​ര്യാ​ണ​ത്തി​ല്‍ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ.​പി. ജ​യ​ന്‍ എ​ന്നി​വ​ര്‍ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

പോ​ലീ​സ് സ​ര്‍​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തി. റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചെ​ങ്കി​ലേ ചി​കി​ത്സാ പി​ഴ​വ് സം​ഭ​വി​ച്ചോ എ​ന്ന് അ​റി​യാ​ന്‍ ക​ഴി​യൂ.രാ​വി​ലെ അ​ടൂ​രി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​നു വ​ച്ച മൃ​ത​ദേ​ഹ​ത്തി​ല്‍ നി​ര​വ​ധി​യാ​ളു​ക​ള്‍ അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ച്ചു. മ​ക്ക​ള്‍: വി.​ജെ. ഐ​ശ്വ​ര്യ, വി.​ജെ അ​ക്ഷ​യ് മ​രു​മ​ക​ന്‍ : ജ​ഗ​ദീ​ഷ് കു​മാ​ര്‍.