ഏജന്‍റിന്‍റെ ശല്യവും ഭീഷണിയും; നഴ്സിംഗ് വിദ്യാർഥിനി പഠനം നിർത്തി
Monday, October 11, 2021 2:04 PM IST
മാ​വേ​ലി​ക്ക​ര:​ മാ​ന​സി​ക പീ​ഡ​നം കാ​ര​ണം പ​ഠ​നം നി​ര്‍​ത്തി​യ ന​ഴ്‌​സിംഗ് വി​ദ്യാ​ര്‍​ഥി​നി ഏ​ജ​ന്‍റിനെ​തി​രെ പ​രാ​തി ന​ല്‍​കി. തെ​ക്കേ​ക്ക​ര സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജാ​മ്യ​മി​ല്ലാ വ​കു​പ്പു പ്ര​കാ​രം കു​റ​ത്തി​കാ​ട് പോ​ലീ​സ്, യുവാവിനെതിരേ കേ​സെ​ടു​ത്തു.

ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ ഓ​ഷ്യ​ന്‍ എ​ഡ്യൂ​ക്കേ​ഷ​ണ​ല്‍ ട്ര​സ്റ്റ് എ​ന്ന സ്ഥാ​പ​നം ന​ട​ത്തി വ​രു​ന്ന ആ​ല​പ്പാ​ട് ആ​യി​രം​തെ​ങ്ങ് ശ്രു​തി നി​വാ​സി​ല്‍ അ​ന​ന്തു​ലാ​ല്‍ (26) എ​ന്ന​യാ​ളി​നെ​തി​രെ ബാം​ഗ്ലൂ​ര്‍ ആ​ചാ​ര്യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഗ്രാ​ജ്വേ​റ്റ് സ്റ്റ​ഡീ​സ് എ​ന്ന കോ​ള​ജി​ലെ ഒ​ന്നാം വ​ര്‍​ഷ ബി​എ​സ്‌​സി ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കും വ​നി​താ​സെ​ല്ലി​നും കു​റ​ത്തി​കാ​ട് പോ​ലീ​സി​നും പ​രാ​തി ന​ല്‍​കി​യ​ത്. പരാതിയിൽ പറയുന്നത് ഇങ്ങനെ:

2020 സെ​പ്റ്റം​ബ​റി​ലാ​ണ് വി​ദ്യാ​ര്‍​ഥി​നി അ​ന​ന്തു​ലാ​ലി​ന്‍റെ ഏ​ജ​ന്‍​സി വ​ഴി അ​ഡ്മി​ഷ​ന്‍ എ​ടു​ത്ത​ത്. കോ​ള​ജ് ഹോ​സ്റ്റ​ലി​ല്‍ താ​മ​സി​ച്ചു വ​ന്ന വി​ദ്യാ​ര്‍​ഥി​നി​യെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും അ​ന​ന്തു​ലാ​ല്‍ പി​ന്നീ​ട് ഇ​യാ​ളു​ടെ പ​രി​ച​യ​ത്തി​ലു​ള്ള മ​റ്റൊ​രി​ട​ത്തേ​ക്കു പേ​യിംഗ് ഗ​സ്റ്റ് എ​ന്ന നി​ല​യി​ല്‍ കൊ​ണ്ടു​പോ​യി താ​മ​സി​പ്പി​ച്ചു.

30,000 രൂ​പ ഡെ​പ്പോ​സി​റ്റും താ​മ​സ​ത്തി​നും ഭ​ക്ഷ​ണ​ത്തി​നു​മാ​യി 7,000 രൂ​പ മാ​സ ​വാ​ട​ക​യും എ​ന്ന ക​രാ​റി​ലാ​ണ് വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ ഇ​വി​ടെ താ​മ​സം തു​ട​ങ്ങി​യ​ത്. ര​ണ്ടു​ മാ​സ​ങ്ങ​ള്‍​ക്കു ശേ​ഷം പെ​ണ്‍​കു​ട്ടി​യെ​യും മ​റ്റു നാ​ലു പേ​രേ​യും ത​മ്മ​ന​ഹ​ള്ളി​യി​ലു​ള്ള ത​ന്‍റെ ഫ്‌​ളാ​റ്റി​ലേ​ക്ക് ഇയാൾ മാ​റ്റി.

ഇ​തി​നിടെ, അ​ന​ന്തു​ലാ​ല്‍ ത​ന്‍റെ കൂ​ടെ താ​മ​സി​ച്ച സു​ഹൃ​ത്തു​മാ​യി പ്ര​ണ​യ​ത്തി​ലാ​യെ​ന്നും ത​ന്നെ​യും വ​രു​തി​യി​ലാ​ക്കാ​ന്‍ ശ്ര​മി​ച്ച​താ​യും പെ​ണ്‍​കു​ട്ടി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

താത്പര്യങ്ങൾക്കു വ​ഴി​പ്പെ​ടാ​തി​രു​ന്ന​പ്പോ​ള്‍ അ​ന​ന്തു​ലാ​ല്‍ നി​ര​വ​ധി ത​വ​ണ ശാ​രീ​രി​ക​മാ​യും ഉ​പ​ദ്ര​വി​ക്കു​ക​യും വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്തു. അ​വ​ധി​ക്കു നാ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ വീ​ട്ടി​ലെ​ത്തി, മാ​താ​പി​താ​ക്ക​ളെ​യും ത​ന്നെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി.


ഫ്‌​ളാ​റ്റി​ല്‍ വ​ച്ചു ക​ത്തി​കൊ​ണ്ടും പൊ​ട്ടി​ച്ച ബി​യ​ര്‍​കു​പ്പി കൊ​ണ്ടും ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു. ഫീ​സ് അ​ട​ക്കാ​ന്‍ എ​ന്ന പേ​രി​ല്‍ അ​ന​ന്തു​ലാ​ല്‍ വാ​ങ്ങി​യ 3,28,000 രൂ​പ​യി​ല്‍ 2,15,000 രൂ​പ മാ​ത്ര​മാ​ണ് കോ​ള​ജി​ല്‍ അ​ട​ച്ചി​രു​ന്നു​ള്ളൂ. ത​ന്നെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ലൈം​ഗി​ക​മാ​യി ഉപദ്രവി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ക​ബ​ളി​പ്പി​ച്ചു പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്ത അ​ന​ന്തു​ലാ​ലി​നെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ലു​ണ്ട്.


പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തുനി​ന്നു വ​ൻ വീ​ഴ്ച ഉ​ണ്ടാ​യെന്നും പെ​ൺ​കു​ട്ടി പ​റ​യു​ന്നു. പ​രാ​തി ന​ൽ​കി ഒ​രു മാ​സ​മാ​യി​ട്ടും ന​ട​പ​ടി ഒ​ന്നു​മാ​യി​രു​ന്നി​ല്ല. മു​ഖ്യ​മ​ന്ത്രി​ക്കും ഡി​വൈ​എ​സ്പി​ക്കും പ​രാ​തി ന​ൽ​കി​യ ശേ​ഷ​മാ​ണ് ഒ​രു മാ​സ​ത്തി​നു ശേ​ഷം മൊ​ഴി എ​ടു​ക്കാ​ൻ പോ​ലീ​സ് എ​ത്തി​യ​ത്.


പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ യൂ​ണി​ഫോ​മി​ലാ​ണ് കു​റ​ത്തി​കാ​ട് പോ​ലീ​സ് വീ​ട്ടി​ൽ എ​ത്തി മൊ​ഴി ശേ​ഖ​രി​ച്ച​തെ​ന്നും ത​ന്‍റെ മൊ​ഴി​യി​ൽ പ്ര​തി​യു​ടെ സു​ഹൃ​ത്തി​നെപ്പ​റ്റി പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും അ​ത് എ​ഫ്ഐആ​റി​ൽ ചേ​ർ​ത്തി​ട്ടി​ല്ല​യെ​ന്നും പെ​ൺ​കു​ട്ടി ആരോപിക്കുന്നു.