ഇ​ന്ധ​ന​വി​ല വ​ർ​ധ​വി​നെ ന്യാ​യീ​ക​രി​ച്ച് ബി​ജെ​പി​യു​ടെ വി​ചി​ത്ര ഗ്രാ​ഫ്; തി​രു​ത്തി കോ​ണ്‍​ഗ്ര​സ്
ന്യൂ​ഡ​ൽ​ഹി: ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ചി​ത്ര ന്യാ​യീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ ബി​ജെ​പി​യെ ട്രോ​ളി​ൽ മു​ക്കി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ. ഇ​ന്ധ​ന വി​ല വ​ർ​ധ​ന​വി​ൽ മോ​ദി സ​ർ​ക്കാ​റി​നെ ന്യാ​യീ​ക​രി​ച്ചു​കൊ​ണ്ട് ബി​ജെ​പി ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്ത ര​ണ്ടു ഗ്രാ​ഫു​ക​ളാ​ണ് വി​മ​ർ​ശ​ന​ത്തി​നു വി​ധേ​യ​മാ​കു​ന്ന​ത്. ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വ് ഉ​ണ്ടാ​യി​ട്ടി​ല്ല എ​ന്ന് ന്യാ​യീ​ക​രി​ച്ചാ​ണ് ബി​ജെ​പി​യു​ടെ ട്വീ​റ്റ്.

പെ​ട്രോ​ൾ-​ഡീ​സ​ൽ വി​ല വ​ർ​ധ​ന​യ്ക്കു പി​ന്നി​ലെ യാ​ഥാ​ർ​ഥ്യം എ​ന്ന ത​ല​ക്കെ​ട്ടോ​ടെ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ഗ്രാ​ഫ് പ​ക്ഷേ വ​ൻ ക​ള്ള​ക്ക​ണ​ക്കാ​ണു പാ​ർ​ട്ടി നി​ര​ത്തു​ന്ന​ത്. 2009 മു​ത​ൽ 2014 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ പെ​ട്രോ​ൾ വി​ല​യി​ൽ 75.8 ശ​ത​മാ​നം വ​ർ​ധ​ന​യു​ള്ള​ത്. 2014-2018 കാ​ല​യ​ള​വാ​യ​പ്പോ​ൾ 13 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു എ​ന്ന് ബി​ജെ​പി​യു​ടെ ഒൗ​ദ്യോ​ഗി​ക ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ൽ വ​ന്ന ഗ്രാ​ഫ് സ്ഥാ​പി​ക്കു​ന്നു. ഇ​തേ രീ​തി​യി​ൽ ഡീ​സ​ൽ വി​ല​യി​ലും സ​മാ​ന ഗ്രാ​ഫ് പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.

യ​ഥാ​ർ​ഥ​ത്തി​ൽ ബി​ജെ​പി കാ​ല​യ​ള​വി​ൽ പെ​ട്രോ​ൾ വി​ല ലി​റ്റ​റി​നു ഡ​ൽ​ഹി​യി​ലെ ക​ണ​ക്ക​നു​സ​രി​ച്ച് 71.41 രൂ​പ​യി​ൽ​നി​ന്ന് 80.73 രൂ​പ​യി​ലേ​ക്കു വ​ർ​ധി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ഡീ​സ​ൽ വി​ല​യി​ലും വ​ർ​ധ​ന​വു​ണ്ടാ​യി. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്പോ​ൾ വി​ല വീ​ണ്ടും ഉ​യ​രും. ഇ​തു മ​റ​ച്ചു​വ​ച്ചാ​ണ് ബി​ജെ​പി​യു​ടെ ക​ണ​ക്കു​ക​ൾ.
തൊ​ട്ടു​പി​ന്നാ​ലെ, ബി​ജെ​പി​യു​ടേ​തു ക​ള്ള​ക്ക​ണ​ക്കാ​ണെ​ന്ന​തി​നു തെ​ളി​വു​ക​ൾ നി​ര​ത്തി കോ​ണ്‍​ഗ്ര​സ് രം​ഗ​ത്തെ​ത്തി. കോ​ണ്‍​ഗ്ര​സ് ഭ​ര​ണ കാ​ല​യ​ള​വി​ൽ ക്രൂ​ഡ് ഓ​യി​ലി​നു വി​ല കൂ​ടി​യ​താ​ണ് ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​നു കാ​ര​ണ​മാ​യ​ത്. എ​ന്നാ​ൽ 2014 മു​ത​ൽ 2018 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ക്രൂ​ഡ് ഓ​യി​ലി​നു 34 ശ​ത​മാ​നം വി​ല​യി​ടി​വാ​ണു​ണ്ടാ​യ​ത്. പ​ക്ഷേ രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല 13 ശ​ത​മാ​നം വ​ർ​ധി​ക്കു​ക​യും ചെ​യ്തു. ഇ​തു വി​ശ​ദ​മാ​ക്കു​ന്ന ഗ്രാ​ഫും കോ​ണ്‍​ഗ്ര​സ് പ​ങ്കു​വ​ച്ചു.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ബി​ജെ​പി​യു​ടെ ഗ്രാ​ഫി​നെ​തി​രെ ട്രോ​ൾ പ്ര​വാ​ഹ​മാ​ണ്. എ​ന്നി​രു​ന്നാ​ലും ക​ണ​ക്കു​ക​ളും ഗ്രാ​ഫു​ക​ളും പി​ൻ​വ​ലി​ക്കാ​ൻ ബി​ജെ​പി ത​യാ​റാ​യി​ട്ടി​ല്ല.