അ​മൃ​താ​ന​ന്ദ​മ​യി​യും നൈ​ഷ്ഠി​ക ബ്ര​ഹ്മ​ചാ​രി​യ​ല്ലേ?; പ​രി​ഹാ​സ​വു​മാ​യി കോ​ടി​യേ​രി
തി​രു​വ​ന​ന്ത​പു​രം: ആ​ചാ​ര സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി സം​ഘ​ടി​പ്പി​ക്കു​ന്ന അ​യ്യ​പ്പ​ഭ​ക്ത സം​ഗ​മ​ത്തി​ൽ മാ​താ അ​മൃ​താ​ന​ന്ദ​മ​യി പ​ങ്കെ​ടു​ക്കു​ന്ന​തി​നെ​തി​രേ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ രം​ഗ​ത്ത്.

വ​ല​തു​പ​ക്ഷ ഏ​കീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സം​ഗ​മ​ത്തി​ൽ അ​മൃ​താ​ന​ന്ദ​മ​യി പ​ങ്കെ​ടു​ക്കു​ന്ന​തെ​ന്ന് കോ​ടി​യേ​രി ആ​രോ​പി​ച്ചു. നൈ​ഷ്ഠി​ക ബ്ര​ഹ്മ​ചാ​രി​യാ​യ അ​മൃ​താ​ന​ന്ദ​മ​യി സ്ത്രീ​ക​ളെ​യും പു​രു​ഷ​ൻ​മാ​രെ​യും ക​ണ്ടി​ട്ട് ബ്ര​ഹ്മ​ച​ര്യം ന​ഷ്ട​പ്പെ​ട്ടോ എ​ന്നും കോ​ടി​യേ​രി ചോ​ദി​ച്ചു.

ഇ​ന്ന് പു​ത്ത​രി​ക്ക​ണ്ടം മൈ​താ​നി​യി​ലാ​ണ് അ​യ്യ​പ്പ​ഭ​ക്ത സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മാ​താ അ​മൃ​താ​ന​ന്ദ​മ​യി​യാ​ണ് സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്. നേ​ര​ത്തെ കൂ​ടു​ത​ൽ പ്ര​വ​ർ​ത്ത​ക​രെ അ​ണി​നി​ര​ത്തി സെ​ക്ര​ട്ടേ​റി​യ​റ്റ് വ​ള​യാ​ൻ ക​ർ​മ​സ​മി​തി​യും ബി​ജെ​പി​യും തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​ത് മാ​റ്റി​യാ​ണു ഭ​ക്ത​സം​ഗ​മ​ത്തി​നു തീ​രു​മാ​നി​ച്ച​ത്.