കെ.എം. മാ​ണി അ​നു​സ്മ​ര​ണ​ത്തി​നി​ടെ ചെ​യ​ർ​മാ​നെ തെ​രഞ്ഞെ​ടു​ക്ക​രു​തെ​ന്ന് കോ​ട​തി
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്തെ കെ.എം. മാ​ണി അ​നു​സ്‌​മ​ര​ണ​ത്തി​നി​ടെ ചെ​യ​ർ​മാ​നെ തെ​ര​ഞ്ഞെ​ടു​ക്ക​രു​തെ​ന്ന് കോ​ട​തി. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. കൊ​ല്ലം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നോ​ജി​ന്‍റെ ഹ​ർ​ജി​യി​ൽ ആ​ണ് ന​ട​പ​ടി.

അ​നു​സ്‌​മ​ര​ണ മ​റ​വി​ൽ ചെ​യ​ർ​മാ​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ നീ​ക്കം ന​ട​ക്കു​ന്നു​ണ്ടെ​ന്നും ഇ​ത് ത​ട​യ​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ടാ​ണ് മ​നോ​ജ് കോടതിയെ സമീപിച്ചത്. തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ണി അ​നു​സ്‌​മ​ര​ണ​ത്തി​ൽ പി.​ജെ. ജോ​സ​ഫും ജോ​സ് കെ ​മാ​ണി​യും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ചെ​യ​ര്‍​മാ​ന്‍റെ താ​ത്കാ​ലി​ക ചു​മ​ത​ല പി.​ജെ. ജോ​സ​ഫി​ന് കൈ​മാ​റി​യി​രു​ന്നു.