ജ​ന​വി​ധി അം​ഗീ​ക​രി​ക്കു​ന്നു; മോ​ദി​യേ​യും സ്മൃ​തി ഇ​റാ​നി​യേ​യും അ​ഭി​ന​ന്ദി​ച്ച് രാ​ഹു​ൽ ഗാ​ന്ധി
ന്യൂ​ഡ​ൽ​ഹി: ന​രേ​ന്ദ്ര​മോ​ദി വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി ആ​ക​ണ​മെ​ന്നു​ള്ള ജ​ന​വി​ധി അം​ഗീ​ക​രി​ക്കു​ന്ന​താ​യി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. എ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് വി​ളി​ച്ചു ചേ​ര്‍​ത്ത വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു രാ​ഹു​ൽ ഗാ​ന്ധി. മോ​ദി​യേ​യും ബി​ജെ​പി​യേ​യും അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സി​നേ​റ്റ തി​രി​ച്ച​ടി​യേ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കാ​ൻ അ​ദ്ദേ​ഹം ത​യാ​റാ​യി​ല്ല. ഇ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് വി​ശ​ദ​മാ​യി ച​ര്‍​ച്ച ചെ​യ്യേ​ണ്ട ദി​വ​സ​മ​ല്ല. ജ​ന​ങ്ങ​ൾ പ്ര​ധാ​ന​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​ത്ത ദി​വ​സ​മാ​ണി​ന്ന്. ഇ​ന്ത്യ​ക്കാ​ര​ൻ എ​ന്ന നി​ല​യി​ൽ ആ ​തീ​രു​മാ​ന​ത്തെ ബ​ഹു​മാ​നി​ക്ക​ണം. വി​ജ​യി​ക​ളെ അ​ഭി​ന​ന്ദി​ക്കേ​ണ്ട ദി​വ​സ​മാ​ണെ​ന്നും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു.




അ​മേ​ഠി​യി​ൽ ത​ന്നെ തോ​ൽ​പ്പി​ച്ച സ്മൃ​തി ഇ​റാ​നി​യേ​യും രാ​ഹു​ൽ അ​ഭി​ന​ന്ദി​ച്ചു. സ്മൃ​തി ജി​യു​ടെ വി​ജ​യ​ത്തെ ബ​ഹു​മാ​നി​ക്കു​ന്നു. അ​മേ​ഠി​യു​ടെ പ്രി​യം അ​വ​ര്‍​ക്കു ന​ല്‍​ക​ണ​മെ​ന്നും രാ​ഹു​ല്‍ ഗാ​ന്ധി പ​റ​ഞ്ഞു. അ​തേ​സ​മ​യം, രാ​ജി വ​യ്ക്കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചോ എ​ന്ന ചോ​ദ്യ​ത്തി​ന് ഇ​ത് താ​നും പ്ര​വ​ർ​ത്ത​ക സ​മി​തി​യും ത​മ്മി​ൽ ച​ർ​ച്ച ചെ​യ്യേ​ണ്ട​ത​ല്ലേ എ​ന്നാ​ണ് രാ​ഹു​ൽ തി​രി​കെ ചോ​ദി​ച്ച​ത്.