രാ​ജി വാ​ഗ്ദാ​നം പി​ൻ​വ​ലി​ച്ച് രാ​ഹു​ൽ; കോ​ണ്‍​ഗ്ര​സി​ന്‍റെ "ഫ്യൂ​ച്ച​ർ പ്ലാ​ൻ’ ഉ​ട​ൻ
ന്യൂ​ഡ​ൽ​ഹി: ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​രി​ട്ട ക​ന​ത്ത പ​രാ​ജ​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ട​ത്തി​യ രാ​ജി​വാ​ഗ്ദാ​നം കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി പി​ൻ​വ​ലി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ഞാ​യ​റാ​ഴ്ച രാ​ഹു​ൽ ഇ​ത് സം​ബ​ന്ധി​ച്ചു തീ​രു​മാ​നം കൈ​ക്കൊ​ണ്ട​താ​യാ​ണു പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം പാ​ർ​ട്ടി​ക്കു കൂ​ട്ടാ​യാ​ണെ​ന്നും പ​ത്തു ദി​വ​സ​ത്തി​നു​ള്ളി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു.

ശ​നി​യാ​ഴ്ച ചേ​ർ​ന്ന കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​സ​മി​തി യോ​ഗ​ത്തി​ലാ​ണ് രാ​ഹു​ൽ രാ​ജി​സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ച​ത്. എ​ന്നാ​ൽ, പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗ​ങ്ങ​ൾ ഒ​ന്ന​ട​ങ്കം രാ​ജി​തീ​രു​മാ​ന​ത്തെ എ​തി​ർ​ത്തു. പ​രാ​ജ​യ​ത്തി​ന്‍റെ പ​രി​ഹാ​ര ന​ട​പ​ടി​ക​ളും തി​രു​ത്ത​ലു​ക​ളും രാ​ഹു​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​ന്നെ മ​തി​യെ​ന്നാ​ണു പ്ര​വ​ർ​ത്ത​ക​സ​മി​തി​യു​ടെ തീ​രു​മാ​നം.

അ​ധ്യ​ക്ഷ പ​ദ​വി ഒ​ഴി​യാ​നു​ള്ള രാ​ഹു​ൽ ഗാ​ന്ധി​യു​ടെ തീ​രു​മാ​ന​ത്തെ സ​ഹോ​ദ​രി പ്രി​യ​ങ്ക ഗാ​ന്ധി പി​ന്തു​ണ​ച്ച​താ​യാ​ണു റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ നേ​തൃ​ത്വ​ത്തി​ലേ​ക്ക് മ​റ്റൊ​രാ​ളെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ പാ​ർ​ട്ടി​ക്കു സ​മ​യം ന​ൽ​ക​ണ​മെ​ന്ന് പ്രി​യ​ങ്ക രാ​ഹു​ലി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ജി തീ​രു​മാ​ന​ത്തി​ൽ​നി​ന്നു പി​ന്നോ​ട്ടി​ല്ലെ​ന്നും സാ​ധാ​ര​ണ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യി തു​ട​രാ​ൻ ത​യാ​റാ​ണെ​ന്നു​മാ​ണ് പ്ര​വ​ർ​ത്ത​ക സ​മി​തി​യി​ൽ രാ​ഹു​ൽ പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ൽ പ്രി​യ​ങ്ക ഗാ​ന്ധി​യെ അ​ധ്യ​ക്ഷ​യാ​ക്കാ​മെ​ന്നാ​യി നേ​താ​ക്ക​ൾ. ഇ​തി​നെ എ​തി​ർ​ത്ത രാ​ഹു​ൽ, ത​ന്‍റെ സ​ഹോ​ദ​രി​യെ ഇ​തി​ലേ​ക്കു വ​ലി​ച്ചി​ഴ​യ്ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. നെ​ഹ്റു കു​ടും​ബ​ത്തി​ൽ​നി​ന്നു ത​ന്നെ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ വേ​ണ​മെ​ന്നി​ല്ലെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

നേ​ര​ത്തെ, രാ​ഹു​ലി​ന്‍റെ നി​ർ​ബ​ന്ധ പ്ര​കാ​ര​മാ​ണ് പ്രി​യ​ങ്ക രാ​ഷ്ട്രീ​യ പ​ദ​വി ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​യ​തെ​ന്നു റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. പ്രി​യ​ങ്ക​യ്ക്കു രാ​ഹു​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ന്‍റെ ചു​മ​ത​ല ന​ൽ​കി​യെ​ങ്കി​ലും കോ​ണ്‍​ഗ്ര​സി​ന് ഇ​വി​ടെ നേ​ട്ട​മു​ണ്ടാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല എ​ന്നു മാ​ത്ര​മ​ല്ല, രാ​ഹു​ലി​ൻ​റെ അ​മേ​ഠി ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തു. സോ​ണി​യ ഗാ​ന്ധി​യും പ്രി​യ​ങ്ക​യും രാ​ഹു​ലി​ന്‍റെ തീ​രു​മാ​ന​ത്തി​ൽ ഇ​ട​പെ​ടി​ല്ല എ​ന്ന തീ​രു​മാ​ന​ത്തി​ലാ​യി​രു​ന്നു.