പാ​ക്കി​സ്ഥാ​ൻ പൊ​രു​തി​ത്തോ​റ്റു; ഓ​സീ​സി​ന് 41 റ​ൺ​സ് ജ​യം
ടൗ​ണ്‍​ട​ണ്‍: ഓ​സ്ട്രേ​ലി​യ​യു​ടെ റ​ൺ​മ​ല പി​ന്തു​ട​ർ​ന്ന പാ​ക്കി​സ്ഥാ​ൻ പൊ​രു​തി​ത്തോ​റ്റു. 308 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന പാ​ക്കി​സ്ഥാ​ൻ 41 റ​ൺ​സി​നാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്. പാ​ക്കി​സ്ഥാ​ന്‍റെ ര​ണ്ടാം തോ​ൽ​വി​യാ​ണി​ത്.

അ​വ​സാ​നം വ​രെ ആ​വേ​ശം നി​റ​ഞ്ഞ മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ 45.4 ഓ​വ​റി​ൽ 266 റ​ൺ​സി​ന് പു​റ​ത്താ​കു​ക​യാ​യി​രു​ന്നു. തോ​റ്റെ​ങ്കി​ലും അ​വ​സാ​നം വ​രെ പൊ​രു​തി​യാ​ണ് പ​രാ​ജ​യം സ​മ്മ​തി​ച്ച​ത്. ഓ​പ്പ​ണ​ർ ഇ​മാം ഉ​ൾ ഹ​ഖ് അ​ർ​ധ​സെ​ഞ്ചു​റി​യു​മാ​യി പൊ​രു​തി​ത്തു​ട​ങ്ങി. മ​ധ്യ​നി​ര​യി​ൽ ബാ​ബ​ർ അ​സം (30), മു​ഹ​മ്മ​ദ് ഹാ​ഫീ​സ് (46), സ​ർ​ഫ​റാ​സ് അ​ഹ​മ്മ​ദ് (40). വാ​ല​റ്റ​ത്ത് ഹ​സ​ൻ അ​ലി (32), വ​ഹാ​ബ് റി​യാ​സ് (45). ഇ​വ​ർ ഓ​സീ​സ് പേ​സി​നോ​ട് പൊ​രു​തി​നോ​ക്കി. അ​വ​സാ​ന നി​മി​ഷം വ​രെ ക​ങ്കാ​രു​ക്ക​ളെ ആ​ശ​ങ്ക​യു​ടെ മു​ൾ​മു​ന​യി​ലാ​ക്കി ഒ​ടു​വി​ൽ പാ​ക്കി​സ്ഥാ​ൻ കീ​ഴ​ട​ങ്ങി.

വ​ൻ ല​ക്ഷ്യ​ത്തി​നു പി​ന്നാ​ലെ തു​ട​ങ്ങി​യ പാ​ക്കി​സ്ഥാ​ന് തു​ട​ക്കം ശു​ഭ​ക​ര​മാ​യി​രു​ന്നി​ല്ല. ഓ​പ്പ​ണ​ർ ഫ​ഖാ​ർ സ​മ​നെ (0) തു​ട​ക്ക​ത്തി​ൽ ന​ഷ്ട​മാ​യി. പി​ന്നീ​ട് മൂ​ന്നും നാ​ലും വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ട് പാ​ക്കി​സ്ഥാ​നെ ക​ളി​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി​ച്ചു. ബാ​ബ​ർ അ​സ​മും ഇ​മാം ഉ​ൾ ഹ​ഖും ചേ​ർ​ന്നു​ള്ള (54) അ​ർ​ധ സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ട്. മു​ഹ​മ്മ​ദ് ഹാ​ഫീ​സു​മാ​യു​ള്ള ഇ​മാം ഉ​ൾ ഹ​ഖി​ന്‍റെ 80 റ​ൺ​സ് കൂ​ട്ടു​കെ​ട്ടു​മാ​ണ് മ​ത്സ​ര​ത്തി​ൽ തി​രി​ച്ചെ​ത്താ​ൻ പാ​ക്കി​സ്ഥാ​നെ സ​ഹാ​യി​ച്ച​ത്. എ​ന്നാ​ൽ ഈ ​കൂ​ട്ടു​കെ​ട്ട് ത​ക​ർ​ന്ന​തി​നു ശേ​ഷം എ​ത്തി​യ മാ​ലി​കും (0) ആ​സി​ഫ് അ​ലി​യും (5) പെ​ട്ടെ​ന്ന് മ​ട​ങ്ങി.

ഇ​തോ​ടെ ഓ​സ്ട്രേ​ലി​യ വീ​ണ്ടും പി​ടി​മു​റു​ക്കി. തോ​ൽ​വി ഉ​റ​പ്പി​ച്ച ഘ​ട്ട​ത്തി​ലും ഹ​സ​ൻ അ​ലി​യും വ​ഹാ​ബ് റി​യാ​സും വി​ട്ടു​കൊ​ടു​ക്കാ​ൻ ത​യാ​റ​ല്ലാ​യി​രു​ന്നു. ഇ​രു​വ​രും സ​ർ​ഫ​റാ​സ് അ​ഹ​മ്മ​ദി​നെ ഒ​ര​റ്റ​ത്തു​നി​ർ​ത്തി തി​രി​ച്ച​ടി​ച്ചു. വ​ഹാ​ബ് റി​യാ​സ്-​സ​ർ​ഫ​റാ​സ് അ​ഹ​മ്മ​ദ് സ​ഖ്യം വാ​ല​റ്റ​ത്ത് 64 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ടാ​ണ് സൃ​ഷ്ടി​ച്ച​ത്. ഒ​ടു​വി​ൽ സ​ർ​ഫ​റാ​സി​നെ കി​ടി​ല​ൻ റൗ​ൺ ഔ​ട്ടി​ലൂ​ടെ മാ​ക്സ്‌​വെ​ൽ പു​റ​ത്താ​ക്കി​യ​തോ​ടെ പാ​ക് പോ​രാ​ട്ടം അ​വ​സാ​നി​ച്ചു.

നേ​ര​ത്തെ ഡേ​വി​ഡ് വാ​ർ​ണ​റു​ടേ​യും ആ​രോ​ൺ ഫി​ഞ്ചി​ന്‍റേ​യും (82) ക​രു​ത്തി​ലാ​ണ് ഓ​സ്ട്രേ​ലി​യ മി​ക​ച്ച സ്കോ​ർ സ്വ​ന്ത​മാ​ക്കി​യ​ത്. ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ വാ​ർ​ണ​ർ-​ഫി​ഞ്ച് സ​ഖ്യ​ത്തി​ന്‍റെ 146 റ​ൺ​സാ​ണ് അ​ടി​ച്ച​കൂ​ട്ടി​യ​ത്. എ​ന്നാ​ൽ ഫി​ഞ്ചും വാ​ർ​ണ​റും പു​റ​ത്താ​യ​തോ​ടെ പാ​ക്കി​സ്ഥാ​ൻ മ​ത്സ​ര​ത്തി​ലേ​ക്കു തി​രി​ച്ചെ​ത്തി. ഓ​സീ​സി​നെ എ​റി​ഞ്ഞ് ഒ​തു​ക്കാ​ൻ അ​ഞ്ച് വി​ക്ക​റ്റ് പ്ര​ക​ട​ന​വു​മാ​യി മു​ഹ​മ്മ​ദ് ആ​മീ​ർ മു​ന്നി​ൽ​നി​ന്നു. അ​വ​സാ​ന ഒ​മ്പ​ത് ഓ​വ​റി​ൽ ഓ​സീ​സി​ന്‍റെ ആ​റു വി​ക്ക​റ്റു​ക​ളാ​ണ് നി​ലം​പൊ​ത്തി​യ​ത്.

37.4 ഓ​വ​റി​ൽ 242 ന് ​മൂ​ന്ന് എ​ന്ന ശ​ക്ത​മാ​യ നി​ല​യി​ൽ​നി​ന്നാ​ണ് ഓ​സീ​സി​നെ പാ​ക്കി​സ്ഥാ​ൻ എ​റി​ഞ്ഞു​പി​ടി​ച്ച​ത്. വാ​ർ​ണ​റേ​യും ഫി​ഞ്ചി​നേ​യും കൂ​ടാ​തെ ഓ​സീ​സ് നി​ര​യി​ൽ മ​റ്റാ​ർ​ക്കും കാ​ര്യ​മാ​യി തി​ള​ങ്ങാ​നാ​യി​ല്ല. മു​ഹ​മ്മ​ദ് ആ​മീ​ർ 10 ഓ​വ​റി​ൽ 30 റ​ൺ​സ് മാ​ത്രം വി​ട്ടു​കൊ​ടു​ത്താ​ണ് അ​ഞ്ച് വി​ക്ക​റ്റ് പി​ഴു​ത​ത്. ര​ണ്ട് മെ​യ്ഡ​നും ആ​മീ​ർ എ​റി​ഞ്ഞു.

ഷ​ഹീ​ൻ ഷാ ​അ​ഫ്രീ​ദി ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി. ഹ​സ​ൻ അ​ലി, വ​ഹാ​ബ് റി​യാ​സ്, മു​ഹ​മ്മ​ദ് ഹാ​ഫീ​സ് എ​ന്നി​വ​ർ​ക്ക് ഓ​രോ വി​ക്ക​റ്റു വീ​തം ല​ഭി​ച്ചു. ടോ​സ് നേ​ടി​യ പാ​ക്കി​സ്ഥാ​ൻ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.