ക​ർ"നാ​ട​കം' ഒ​ന്നാം ദി​നം തി​ര​ശീ​ല വീ​ണു
ബം​ഗ​ളൂ​രു: വി​ശ്വാ​സ വോ​ട്ടെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ​ക്കു​ശേ​ഷം ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ ഇ​ന്ന​ത്തേ​ക്കു പി​രി​ഞ്ഞു. ഇ​ന്നു ത​ന്നെ വി​ശ്വാ​സ വോ​ട്ടെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ വാ​ജു​ഭാ​യ് വാ​ല നി​ർ​ദേ​ശി​ച്ചെ​ങ്കി​ലും സ്പീ​ക്ക​ർ കെ.​ആ​ർ. ര​മേ​ശ് കു​മാ​ർ ഈ ​ആ​വ​ശ്യം ത​ള്ളി സ​ഭ ഇ​ന്ന​ത്തേ​ക്കു പി​രി​യു​ന്ന​താ​യി അ​റി​യി​ക്കു​കാ​യി​രു​ന്നു. സഭാ വെള്ളിയാഴ്ച രാവിലെ പതിനൊന്നിനു വീണ്ടും ചേരുമെന്നും സ്പീക്കർ അറിയിച്ചു.

ബി​ജെ​പി നേ​താ​ക്ക​ളു​ടെ ആ​വ​ശ്യ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ഗ​വ​ർ​ണ​ർ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട​ത്. ഗ​വ​ർ​ണ​റു​ടെ സ​ന്ദേ​ശം സ്പീക്കർ സ​ഭ​യി​ൽ വാ​യി​ച്ചി​രു​ന്നു. അതേസമയം സ​ഭാ ന​ട​പ​ടി​ക​ളി​ൽ ഇ​ട​പെ​ടാ​ൻ ഗ​വ​ർ​ണ​ർ​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് വാ​ദി​ച്ചു. എ​ന്നാ​ൽ ഗ​വ​ർ​ണ​റെ സ്പീ​ക്ക​ർ അ​പ​മാ​നി​ക്കു​ക​യാ​ണെ​ന്ന് ബി​ജെ​പി​യും ആ​രോ​പി​ച്ചു.

ഇ​ന്ന് രാ​ത്രി 12 വ​രെ സ​മ​യം ഉ​ണ്ടെ​ന്നും സ​ഭാ ന​ട​പ​ടി​ക​ൾ ഇ​ന്നു ത​ന്നെ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും ബി​ജെ​പി നേ​താ​വ് ബി.​എ​സ്. യെ​ദി​യൂ​ര​പ്പ സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. യെ​ദി​യൂ​ര​പ്പ​യു​ടെ ആ​വ​ശ്യ​വും സ്പീ​ക്ക​ർ ത​ള്ളി. ഇ​തേ​തു​ട​ർ​ന്നു ബി​ജെ​പി എം​എ​ൽ​എ​മാ​ർ രാ​ത്രി​യി​ൽ സ​ഭ​യി​ൽ ത​ങ്ങു​മെ​ന്ന് യെ​ദി​യൂ​ര​പ്പ വ്യ​ക്ത​മാ​ക്കി.

വി​ശ്വാ​സ​പ്ര​മേ​യ​ത്തി​ൽ വോ​ട്ടെ​ടു​പ്പ് നീ​ട്ടി വ​യ്ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളാ​ണ് സ​ർ​ക്കാ​ർ ന​ട​ത്തി​യി​രു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച വ​രെ വോ​ട്ടെ​ടു​പ്പ് നീ​ട്ടി​വ​ച്ച് വി​മ​ത എം​എ​ൽ​എ​മാ​രെ തി​രി​ച്ചെ​ത്തി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.