ദലാല്‍ സ്ട്രീറ്റിൽ കാളക്കൂറ്റന്‍..! ബജറ്റിന് പിന്നാലെ ഓഹരി വിപണി കുതിക്കുന്നു
Wednesday, February 1, 2023 2:47 PM IST
വെബ് ഡെസ്ക്
മുംബൈ: ധനമന്ത്രി നിർമല സീതാരാമന്‍റെ ബജറ്റ് അവതരണത്തിന് പിന്നാലെ ഓഹരി വിപണികളില്‍ വൻ കുതിപ്പ്. സെന്‍സെക്സ് 1078 പോയിന്‍റ് ഉയര്‍ന്നു. നിഫ്റ്റി 18,000ത്തിൽ എത്തിയാണ് വ്യാപാരം പുരോഗമിക്കുന്നത്.

നടപ്പു സാമ്പത്തിക വർഷം മൂലധന ചെലവുകൾക്കായി സർക്കാർ 10 ട്രില്യൺ രൂപ ചെലവഴിക്കുമെന്ന് ബജറ്റ് അവതരണത്തിൽ ധനമന്ത്രി അറിയിച്ചിരുന്നു. വ്യക്തിഗത ആദായനികുതിയുടെ റിബേറ്റ് പരിധി ഏഴുലക്ഷം രൂപയായി ഉയർത്തുകയും ചെയ്തു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക