ഗോവിന്ദന്‍റെ പരസ്യശകാരം: വിഷമമുണ്ടാക്കിയെന്ന് മൈക്ക് ഓപ്പറേറ്റർ
Wednesday, March 8, 2023 3:51 PM IST
സ്വന്തം ലേഖകൻ
തൃശൂർ: ജനകീയ പ്രതിരോധ ജാഥ വേദിയിൽ എം.വി. ഗോവിന്ദൻ മൈക്ക് ഓപ്പറേറ്ററെ പരസ്യമായി ശകാരിച്ചതിനെതിരേ ലൈറ്റ് ആൻഡ് സൗണ്ട് അസോസിയേഷൻ രംഗത്ത്. മേഖലയിൽ വർഷങ്ങളോളം പരിചയമുള്ളയാളാണ് മാളയിലെ മൈക്ക് ഓപ്പറേറ്റർ. പൊതു വേദിയിൽ അദ്ദേഹത്തെ ശകാരിച്ചത് ശരിയായില്ലെന്ന് അസോസിയേഷൻ അറിയിച്ചു.

എം.വി. ഗോവിന്ദൻ ശരിയായ രീതിയിൽ അല്ല പ്രസംഗിച്ചത്. ഇത് ചൂണ്ടിക്കാട്ടുക മാത്രമാണ് ഓപ്പറേറ്റർ അപ്പോൾ ചെയ്തതെന്നും സംഘടന വ്യക്തമാക്കി. ഗോവിന്ദന്‍റെ പ്രതികരണം വിഷമം ഉണ്ടാക്കിയെന്ന് മൈക്ക് ഓപ്പറേറ്ററും പറഞ്ഞു. ശബ്ദം കുറഞ്ഞപ്പോൾ ഒന്ന് അടുത്ത് നിന്നു സംസാരിക്കാൻ മാത്രമേ പറഞ്ഞുള്ളൂ.

പൊതു പ്രവർത്തകർ മൈക്ക് ബാലൻസിംഗ് പഠിക്കണം. അതറിയാത്തതിന്‍റെ പ്രശ്നമാണ് മാളയിൽ സംഭവിച്ചത്. ഖേദം പ്രകടിപ്പിക്കണം എന്ന് ആവശ്യപ്പെടില്ല, അതൊക്കെ ഗോവിന്ദന് വിട്ടു കൊടുക്കുന്നു. മൈക്കിന് അറിയില്ല ഏതു പാർട്ടിയുടെ ആളാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക