കടുത്ത സാമ്പത്തിക പ്രതിസന്ധി; 5300 കോടി കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍
Tuesday, March 28, 2023 11:41 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് 5300 കോടി രൂപ കടമെടുക്കാന്‍ സര്‍ക്കാര്‍. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മൂന്ന് ദിവസം മാത്രം അവസാനിക്കെ ചെലവിനായി സര്‍ക്കാര്‍ കണ്ടെത്തേണ്ടത് 5000 കോടി രൂപയാണ്. ഈ സാഹചര്യത്തിലാണ് കടമെടുക്കാനൊരുങ്ങുന്നത്.

കടമെടുപ്പ് പരിധി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചത് പ്രതിസന്ധി രൂക്ഷമാക്കിയിരുന്നു. എന്നാല്‍ വൈദ്യുതി മേഖലയിലെ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയതിനെ തുടര്‍ന്ന് 4000 കോടി കൂടി വായ്പയെടുക്കാന്‍ കഴിഞ്ഞ ദിവസം കേന്ദ്രം അനുമതി നല്‍കിയിരുന്നു. ഇത് പ്രയോജനപ്പെടുത്തിയാണ് കടമെടുക്കലിനൊരുങ്ങുന്നത്.

സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കെ നിരവധി ബില്ലുകളാണ് ട്രഷറിയിലേക്ക് എത്തുന്നത്. എന്നാല്‍ ബില്ലുകള്‍ മാറുന്നതിന് സര്‍ക്കാര്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക