പിണറായി ഭരണത്തിൽ ബെനാമികളും വൻകിടക്കാരും അരങ്ങുതകർക്കുന്നു: ചെന്നിത്തല
Saturday, April 29, 2023 12:05 PM IST
സ്വന്തം ലേഖകൻ
തിരുവനന്തപുരം: എഐ കാമറ ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ ആഞ്ഞടിച്ച് വീണ്ടും രമേശ് ചെന്നിത്തല. പിണറായി ഭരണത്തിൽ ബെനാമികളും വൻകിടക്കാരും അരങ്ങുതകർക്കുകയാണ്. അവരാണ് ഭരണം നിയന്ത്രിക്കുന്നത്. മന്ത്രിമാർക്ക് യാതൊരു സ്വാതന്ത്ര്യവുമില്ല. അധികാരം മുഖ്യമന്ത്രിയിലേക്ക് മാത്രം കേന്ദ്രീകരിക്കുന്നുവെന്നും ചെന്നിത്തല വിമർശിച്ചു.

ഒരേ രീതിയിലുള്ള അഴിമതിയാണ് കേരളത്തിൽ നടക്കുന്നത്. സ്പ്രിംഗ്ളർ മുതലുള്ള അഴിമതികൾ ഒരേ രീതിയിലുള്ളതാണ്. എഐ കാമറ ഇടപാടിലെ തട്ടിക്കൂട്ട് കമ്പനികളും മുഖ്യമന്ത്രിയും തമ്മിൽ അടുത്ത ബന്ധമുണ്ട്.

വിവാദത്തിൽ മുഖ്യമന്ത്രിയുടെ മൗനം ലജ്ജാകരമാണ്. താനുന്നയിച്ച ആരോപണങ്ങൾ പൂർണമായും ശരിയെന്ന് തെളിഞ്ഞതായും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക