സ​മ​രം ത​ട​യാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യി ഗു​സ്തി താ​ര​ങ്ങ​ൾ
Saturday, May 27, 2023 11:01 PM IST
ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റ് വ​ള​യ​ൽ സ​മ​ര​ത്തി​ന് എ​ത്തു​ന്ന​വ​രെ പോ​ലീ​സ് ത​ട​യു​ന്നു എ​ന്ന് ഗു​സ്തി താ​ര​ങ്ങ​ൾ. അം​ബാ​ല​യി​ൽ വ​നി​ത​ക​ളെ ത​ട​ഞ്ഞു​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ഗു​സ്തി താ​രം വി​നേ​ഷ് ഫോ​ഗ​ട്ട് പ​റ​ഞ്ഞു.

ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബ്രി​ജ് ഭൂ​ഷ​ൻ സിം​ഗി​നെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഗു​സ്തി താ​ര​ങ്ങ​ൾ ഞാ​യ​റാ​ഴ്ച പാ​ർ​ല​മെ​ന്‍റ് വ​ള​യ​ൽ സ​മ​രം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. സ്ത്രീ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന് മു​ന്നി​ല്‍ മ​ഹാ​പ​ഞ്ചാ​യ​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നാ​ണ് നീ​ക്കം

എ​ല്ലാ ശ്ര​മ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് സ​മ​ര​ത്തെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു എ​ന്ന് ഗു​സ്തി താ​ര​ങ്ങ​ൾ പ​റ​ഞ്ഞു. സ​ത്യ​ത്തി​ന് വേ​ണ്ടി​യാ​ണ് സ​മ​രം ന​ട​ത്തു​ന്ന​ത്. ബ്രി​ജ് ഭൂ​ഷ​ണെ സ​ർ​ക്കാ​ർ സം​ര​ക്ഷി​ക്കു​ന്നു. എ​ന്ത് വ​ന്നാ​ലും മ​ഹാ പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന് പി​ന്നോ​ട്ടി​ല്ല. സ​മ​രം ത​ട​യാ​ൻ പ​ല രീ​തി​യി​ൽ സ​ർ​ക്കാ​ർ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തു​ന്നു എ​ന്നും ഗു​സ്തി താ​ര​ങ്ങ​ൾ പ്ര​തി​ക​രി​ച്ചു.

അ​തേ​സ​മ​യം ബ്രി​ജ് ഭൂ​ഷ​ണ​നെ​തി​രാ​യ പ​രാ​തി ഗു​രു​ത​ര​മെ​ന്ന് ഡ​ൽ​ഹി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക