മാജിക് സിറ്റി; മാ​ഞ്ച​സ്റ്റ​ർ സി​റ്റിക്ക് എ​ഫ്എ ക​പ്പ്
Sunday, June 4, 2023 8:07 AM IST
ല​ണ്ട​ൻ: മാ​ഞ്ച​സ്റ്റ​ർ ന​ഗ​ര​പ്പോ​രി​ൽ യു​ണൈ​റ്റ​ഡി​നെ ത​ക​ർ​ത്ത് കി​രീ​ടം ചൂ​ടി സി​റ്റി. എ​ഫ്എ ക​പ്പ് ഫൈ​ന​ലി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് യു​ണൈ​റ്റ​ഡി​നെ കീ​ഴ​ട​ക്കി​യാ​ണ് സി​റ്റി കി​രീ​ടം ചൂ​ടി​യ​ത്. ഗു​ണ്ടോ​ഗ​ന്‍റെ ഇ​ര​ട്ട ഗോ​ളു​ക​ളാ​ണ് സി​റ്റി​ക്ക് കി​രീ​ടം നേ​ടി​ക്കൊ​ടു​ത്ത​ത്.

മ​ത്സ​ര​ത്തി​ന്‍റെ 12-ാം സെ​ക്ക​ൻ​ഡി​ൽ ഗൂ​ണ്ടോ​ഗ​നി​ലൂ​ടെ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യാ​ണ് ആ​ദ്യം മു​ന്നി​ലെ​ത്തി​യ​ത്. എ​ഫ്എ ക​പ്പ് ഫൈ​ന​ൽ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വേ​ഗ​മേ​റി​യ ഗോ​ളാ​യി​രു​ന്നു ഗു​ണ്ടോ​ഗ​ന്‍റെ ബൂ​ട്ടി​ൽ​പി​റ​ന്ന​ത്.

ഗ്രീ​ലി​ഷി​ന്‍റെ ഹാ​ൻ​ഡ് ബോ​ളി​ൽ 33-ാം മി​നി​റ്റി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച് ബ്രൂ​ണോ ഫെ​ർ​ണാ​ണ്ട​സ് മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നെ 1-1ന് ​ഒ​പ്പ​മെ​ത്തി​ച്ചു. 51-ാം മി​നി​റ്റി​ൽ ഡി​ബ്രൂ​യി​ന്‍റെ അ​സി​സ്റ്റി​ൽ ഗൂ​ണ്ടോഗ​ൻ വീണ്ടും മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് ലീഡ് നൽകി.

എ​ഫ്എ ക​പ്പ് ഫു​ട്ബോ​ളി​ന്‍റെ 152 വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​നി​ടെ ആ​ദ്യ​മാ​യാ​യി​രു​ന്നു മാ​ഞ്ച​സ്റ്റ​ർ ഡെ​ർ​ബി. ഏ​ഴാം ത​വ​ണ​യാ​ണ് മാ​ഞ്ച​സ്റ്റ​ർ സി​റ്റി എ​ഫ്എ ക​പ്പ് സ്വ​ന്ത​മാ​ക്കു​ന്ന​ത്. ഇ​തോ​ടെ സീ​സ​ണി​ൽ ട്രി​പ്പി​ൾ കി​രീ​ടം എ​ന്ന സ്വ​പ്ന​ത്തി​ലേ​ക്ക് മാ​ഞ്ച​സ്റ്റ​ർ സി​റ്റി ഒ​രു പ​ടി​കൂ​ടി അ​ടു​ത്തു. അ​ടു​ത്ത ആ​ഴ്ച യു​വേ​ഫ ചാ​ന്പ്യ​ൻ​സ് ലീ​ഗി​ൽ ക​പ്പ് സ്വ​ന്ത​മാ​ക്കാ​ൻ സാ​ധി​ച്ചാ​ൽ പെ​പ് ഗ്വാ​ർ​ഡി​യോ​ള​യു​ടെ ഇ​ളം​നീ​ല​ക്കു​പ്പാ​യ​ക്കാ​ർ​ക്ക് ട്രി​പ്പി​ൾ കി​രീ​ട​ത്തി​ലെ​ത്താം.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക