കൈ​കൾ കൂ​പ്പി റെ​യി​ൽ​വേ മ​ന്ത്രി; ബാ​ല​സോ​റി​ൽ ട്രെ​യി​ൻ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു
Sunday, June 4, 2023 11:48 PM IST
ഭു​വ​നേ​ശ്വ​ർ: ബാ​ല​സോ​റി​ലെ ദു​ര​ന്ത​ഭൂ​മി​യി​ൽ ട്രെ​യി​ൻ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ. 275 പേ​രു​ടെ ജീ​വ​നെ‌​ടു​ത്ത അ​പ​ക​ടം ന​ട​ന്ന് 51 മ​ണി​ക്കൂ​റി​നു​ള്ളി​ലാ​ണ് ഒ​ഡീ​ഷ​യി​ലൂ‌​ടെ ക​ട​ന്നു​പോ​കു​ന്ന കോ​ൽ​ക്ക​ത്ത - ചെ​ന്നൈ പ്ര​ധാ​ന പാ​ത​യി​ലെ ട്രെ​യി​ൻ ഗ​താ​ഗ​തം വീ​ണ്ടും ആ​രം​ഭി​ച്ച​ത്.

ബാ​ല​സോ​റി​ലെ അ​പ​ക​ടം ന‌​ട​ന്ന ര​ണ്ട് ട്രാ​ക്കു​ക​ളും പൂ​ർ​ണ​മാ​യും പു​നഃ​സ്ഥാ​പി​ച്ച​താ​യും റെ​യി​ൽ ഗ​താ​ഗ​തം വീ​ണ്ടും ആ​രം​ഭി​ച്ചെ​ന്നും റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് അ​റി​യി​ച്ചു.

മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ദു​ര​ന്ത​ത്തി​ന് ശേ​ഷം ആ​ദ്യ​മാ​യി ബാ​ല​സോ​ർ മേ​ഖ​ല​യി​ലൂ​ടെ ഒ​രു തീ​വ​ണ്ടി ക​ട​ന്നു​പോ​യ​ത്. ബ​ഹാ​ന​ഗ സ്റ്റേ​ഷ​ന് സ​മീ​പ​ത്ത് കൈ​ക​ൾ കൂ​പ്പി നി​ന്ന മ​ന്ത്രി​യെ അ​ഭി​വാ​ദ​നം ചെ​യ്തു​കൊ​ണ്ട് ലോ​ക്കോ പൈ​ല​റ്റ് ച​ര​ക്കു​തീ​വ​ണ്ടി​യെ മു​ന്നോ​ട്ട് ച​ലി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ആ​യി​ര​ത്തോ​ളം തൊ​ഴി​ലാ​ളി​ക​ൾ രാ​പ്പ​ക​ൽ അ​ധ്വാ​നി​ച്ചാ​ണ് നാ​ല് ലൈ​നു​ക​ളു​ള്ള പാ​ത​യി​ലെ ര​ണ്ട് ലൈ​നു​ക​ൾ ഇ​ത്ര​യും വേ​ഗം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കി​യ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യോ​ടെ ട്രാ​ക്കു​ക​ളി​ൽ ത​ക​ർ​ന്നു​കി​ട​ന്നി​രു​ന്ന ബോ​ഗി​ക​ൾ പൂ​ർ​ണ​മാ​യി മാ​റ്റി പാ​ള​ങ്ങ​ൾ വീ​ണ്ടും സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു. മ​റ്റ് ര​ണ്ട് ലൈ​നു​ക​ളി​ലെ​യും ഗ​താ​ഗ​തം ഉ​ട​ൻ പു​നഃ​സ്ഥാ​പി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക