ഇ​സ്രാ​യേ​ൽ ഓ​പ്പ​റേ​ഷ​നി​ൽ ഹ​മാ​സി​ന്‍റെ ഉ​ന്ന​ത ക​മാ​ൻ​ഡ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി യു​എ​സ്
Tuesday, March 19, 2024 3:46 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഇ​സ്രാ​യേ​ൽ ഓ​പ്പ​റേ​ഷ​നി​ൽ ഹ​മാ​സി​ന്‍റെ ഉ​ന്ന​ത ക​മാ​ൻ​ഡ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി യു​എ​സ്. ക​ഴി​ഞ്ഞ​യാ​ഴ്ച ഹ​മാ​സ് ഗ്രൂ​പ്പി​ന്‍റെ മൂ​ന്നാ​മ​ത്തെ ക​മാ​ൻ​ഡി​നെ ഇ​സ്രാ​യേ​ൽ വ​ധി​ച്ച​താ​യാ​ണ് വൈ​റ്റ് ഹൗ​സ് വ്യ​ക്ത​മാ​ക്കി​യ​ത്.

ഹ​മാ​സി​ന്‍റെ മൂ​ന്നാ​മ​ത്തെ ക​മാ​ൻ​ഡ​ർ മ​ർ​വാ​ൻ ഇ​സ ക​ഴി​ഞ്ഞ​യാ​ഴ്ച ഇ​സ്രാ​യേ​ൽ ഓ​പ്പ​റേ​ഷ​നി​ൽ കൊ​ല്ല​പ്പെ​ട്ടത്. ഗാ​സ​യി​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന് ഇ​സ്രാ​യേ​ൽ നേ​ര​ത്തെ പ​റ​ഞ്ഞെ​ങ്കി​ലും മ​ര​ണം സ്ഥി​രീ​ക​രി​ച്ചി​രു​ന്നി​ല്ല.

ഹ​മാ​സി​ന്‍റെ മു​തി​ർ​ന്ന ക​മാ​ൻ​ഡ​ർ​മാ​രു​ൾ​പ്പെ​ടെ 1000 ഹ​മാ​സ് പോ​രാ​ളി​ക​ളെ വ​ധി​ക്കു​ക​യും ചെ​യ്ത​താ​യി യു​എ​സ് ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് ജെ​യ്ക് സ​ള്ളി​വ​ൻ പ​റ​ഞ്ഞു. ബാ​ക്കി​യു​ള്ള മു​ൻ​നി​ര നേ​താ​ക്ക​ൾ ഒ​ളി​വി​ലാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മാ​ർ​ച്ച് 9-10 തീ​യ​തി​ക​ളി​ൽ സെ​ൻ​ട്ര​ൽ ഗാ​സ​യി​ലെ ഒ​രു ഭൂ​ഗ​ർ​ഭ വ​ള​പ്പി​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ഇ​സ​യെ ല​ക്ഷ്യം വ​ച്ച​താ​യി മാ​ർ​ച്ച് 11 ന് ​ഇ​സ്രാ​യേ​ൽ സൈ​ന്യം പ​റ​ഞ്ഞി​രു​ന്നു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക