വി​നോ​ദ സ​ഞ്ചാ​രി​ക​ളു​മാ​യെ​ത്തി​യ ട്രാ​വ​ല​ർ മ​റി​ഞ്ഞ് നാലുപേർ മ​രി​ച്ചു
Tuesday, March 19, 2024 9:28 PM IST
ഇ​ടു​ക്കി: വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ സ​ഞ്ച​രി​ച്ച ട്രാ​വ​ല​ർ മ​റി​ഞ്ഞ് നാ​ലു പേ​ർ മ​രി​ച്ചു. അ​ടി​മാ​ലി മാ​ങ്കു​ളം ആ​ന​ക്കു​ള​ത്തി​ന് സ​മീ​പ​മു​ണ്ടാ‌​യ അ​പ​ക​ട​ത്തി​ൽ ഒ​രു വ​യ​സു​കാ​ര​ന്‍ ത​ന്‍​വി​ക്, തേ​നി സ്വ​ദേ​ശി ഗു​ണ​ശേ​ഖ​ര​ന്‍ (75), ഈ​റോ​ഡ് സ്വ​ദേ​ശി പി.​കെ.​സേ​തു(45), തേ​നി സ്വ​ദേ​ശി അഭിനേഷ് മൂർത്തി (30) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

മാ​ങ്കു​ള​ത്തു നി​ന്നും ആ​ന​ക്കു​ള​ത്തേ​ക്ക് പോ​കു​ന്ന വ​ഴി​യി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട വാ​ഹ​നം മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ പ​തി​നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​മാ‌​യെ​ത്തി​യ വാ​ഹ​ന​മാ​ണ് ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

പ​രി​ക്കേ​റ്റ​വ​രെ പോ​ലീ​സി​ന്‍റെ​യും ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ‌​യും നേ​തൃ​ത്വ​ത്തി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. തി​രു​ന​ൽ​വേ​ലി​യി​ലെ പ്ര​ഷ​ർ​കു​ക്ക​ർ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ വി​നോ​ദ​യാ​ത്ര​യ്ക്ക് എ​ത്തി​യ​പ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ട്രാ​വ​ല​ര്‍ 30 അ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക