സം​സ്ഥാ​ന​ത്ത് നാ​മ​നി​ർ​ദേ​ശ​പ​ത്രി​കാ സ​മ​ര്‍​പ്പ​ണം തു​ട​ങ്ങി; മു​കേ​ഷും അ​ശ്വി​നി​യും പ​ത്രി​ക ന​ല്കി
Thursday, March 28, 2024 2:48 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള നാ​മ​നി​ര്‍​ദേ​ശ പ​ത്രി​കാ സ​മ​ര്‍​പ്പ​ണം ആ​രം​ഭി​ച്ചു. കൊ​ല്ല​ത്തെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എം. ​മു​കേ​ഷും കാ​സ​ര്‍​ഗോ​ട്ടെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യാ​യ എം.​എ​ല്‍. അ​ശ്വി​നി​യും നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു.

രാ​വി​ലെ 11.30ന് ​സി​ഐ​ടി​യു ഓ​ഫീ​സി​ന് മു​ന്നി​ല്‍ നി​ന്ന് നേ​താ​ക്ക​ള്‍​ക്കും പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​മൊ​പ്പം പ്ര​ക​ട​ന​മാ​യി​ട്ടാ​ണ് മു​കേ​ഷ് പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നെ​ത്തി​യ​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് മു​കേ​ഷി​ന് കെ​ട്ടി​വ​യ്ക്കാ​നു​ള്ള തു​ക കൈ​മാ​റി​യ​ത്. കൊ​ല്ലം ജി​ല്ലാ ക​ല​ക്ട​ര്‍ എ​ന്‍. ദേ​വീ​ദാ​സി​ന് മു​മ്പാ​കെ ര​ണ്ടു സെ​റ്റ് പ​ത്രി​ക​യാ​ണ് മു​കേ​ഷ് സ​മ​ര്‍​പ്പി​ച്ച​ത്.

മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍, മു​ന്‍ മ​ന്ത്രി കെ. ​രാ​ജു, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി​യും എം​എ​ല്‍​എ​യു​മാ​യ പി.​എ​സ്. സു​പാ​ല്‍, സി​പി​എം നേ​താ​വ് വ​ര​ദ​രാ​ജ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ത്രി​കാ​സ​മ​ര്‍​പ്പ​ണ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

മ​ഹി​ളാ മോ​ര്‍​ച്ച ദേ​ശീ​യ കൗ​ണ്‍​സി​ല്‍ അം​ഗ​മാ​യ അ​ശ്വി​നി ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രു​ടെ അ​ക​മ്പ​ടി​യോ​ടെ പ്ര​ക​ട​ന​മാ​യാ​ണ് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​ന്‍ എ​ത്തി​യ​ത്. കാ​സ​ര്‍​ഗോ​ഡ് ക​ള​ക്ട​റും വ​ര​ണാ​ധി​കാ​രി​യു​മാ​യ കെ. ​ഇ​മ്പ​ശേ​ഖ​ർ മു​മ്പാ​കെ​യാ​ണ് പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്.

ബി​ജെ​പി ദേ​ശീ​യ കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ളാ​യ സ​ഞ്ജീ​വ് ഷെ​ട്ടി, പ്ര​മീ​ള സി. ​നാ​യി​ക് അ​ട​ക്ക​മു​ള്ള​വ​ര്‍ പ​ത്രി​കാ സ​മ​ര്‍​പ്പ​ണ ച​ട​ങ്ങി​നെ​ത്തി​യി​രു​ന്നു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക