കാ​ഷ്മീ​രി​ൽ എ​സ്‌​യു​വി 300 അ​ടി താ​ഴ്ച​യി​ലേ​ക്ക് വീ​ണു; 10 മ​ര​ണം
Friday, March 29, 2024 11:42 AM IST
ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ൽ എ​സ്‌​യു​വി 300 അ​ടി താ​ഴ്ച​യി​ലേ​ക്ക് വീ​ണ് പ​ത്തു​പേ​ർ മ​രി​ച്ചു. പു​ല​ര്‍​ച്ചെ 1.15ഓ​ടെ റാം​ബ​ന്‍ ജി​ല്ല​യി​ലെ ചെ​ഷ്മ മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. ജ​മ്മു​വി​ൽ നി​ന്ന് ശ്രീ​ന​ഗ​റി​ലേ​ക്ക് പോ​യ പാ​സ​ഞ്ച​ർ ടാ​ക്സി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ജ​മ്മു-​ശ്രീ​ന​ഗ​ര്‍ ദേ​ശീ​യ​പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ക്ക​വേ വാ​ഹ​നം നി​യ​ന്ത്ര​ണം​വി​ട്ട് ചെ​ങ്കു​ത്താ​യ താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. പ്ര​ദേ​ശ​ത്ത് നേ​രി​യ മ​ഴ​യു​ള്ള​തി​നാ​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ദു​ഷ്ക​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക